HIGHLIGHTS : Calicut University News; An agreement was reached for cyber security training in the university engineering college
സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജില്‍ സൈബര്‍ സുരക്ഷാ പരിശീലനത്തിന് ധാരണയായി
കാലിക്കറ്റ് യൂണിവേഴ്സിറ്റി എഞ്ചിനീയറിങ് കോളേജ് (ഐ.ഇ.ടി.) സൈബര്‍ സുരക്ഷാ പരിശീലനം നല്‍കുന്ന റെഡ് ടീം ഹാക്കര്‍ അക്കാദമിയുമായി ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. ഐ.ഇ.ടി. വിദ്യാര്‍ഥികള്‍ക്ക് പ്ലേസ്മെന്റിന് പുറമെ പരിശീലനം, സെമിനാര്‍, ശില്പാശാല, ഇന്റേണ്‍ഷിപ്പ് എന്നിവയില്‍ സഹകരണമാണ് ലക്ഷ്യം. സൈബര്‍ സെക്യൂരിറ്റി, എത്തിക്കല്‍ ഹാക്കിംഗ് തുടങ്ങിയ നൂതന വിഷയങ്ങളില്‍ പരിശീലനത്തിനായുള്ള ആദ്യസെമിനാറും കോളേജില്‍ നടത്തി. ഐ.ഇ.ടി. പ്രിന്‍സിപ്പല്‍ ഡോ. സി. രഞ്ജിത്ത് റെഡ് ടീം ഹാക്കര്‍ അക്കാദമി മാര്‍ക്കറ്റിംഗ് ഹെഡ് അജ്മല്‍ ഫവാസ് എന്നിവരാണ് ധാരണാപത്രം ഒപ്പുവെച്ചത്. ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി വകുപ്പു മേധാവി ബി. അഞ്ജന, സീനിയര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. രമ്യ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അന്താരാഷ്ട്ര സെമിനാര്‍ തുടങ്ങി
നിര്‍മിത ബുദ്ധിയുടെയും സാങ്കേതികതയുടെയും കാലത്ത് മാനവികതയുടെ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്ത് കാലിക്കറ്റ് സര്‍വകലാശാലാ ഇംഗ്ലീഷ് പഠനവകുപ്പിന്റെ അന്താരാഷ്ട്ര സെമിനാര്‍. രണ്ട് ദിവസത്തെ സെമിനാര്‍ പഠനവകുപ്പ് മുന്‍ മേധാവി ഡോ. എന്‍. രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഡോ. എം.എ. സാജിദ അധ്യക്ഷത വഹിച്ചു. ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. ജോസ് ടി. പുത്തൂര്‍, പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് ഡോ. വി.ജി. പ്രശാന്ത്, ഡോ. ഉമര്‍ തസ്നീം, ഡോ. അപര്‍ണ അശോക് എന്നിവര്‍ സംസാരിച്ചു. വിവിധ സെഷനുകള്‍ക്ക് ഡോ. ജാനകി ശ്രീധരന്‍, ഡോ. കെ.എം. ഷര്‍മിള, ഡോ. റിസ്വാന സുല്‍ത്താന, ഡോ. സൈനുല്‍ ആബിദ് കോട്ട, ഡോ. കെ. ദിവ്യ എന്നിവര്‍ നേതൃത്വം നല്‍കി.
ഏകദിന സെമിനാര്‍
കാലിക്കറ്റ് സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സയന്‍സ് പഠനവിഭാഗം ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. സര്‍വകലാശാലാ ആര്യഭട്ട ഹാളില്‍ 15-ന് രാവിലെ 9.30-ന് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ.ജയരാജ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍, സിണ്ടിക്കേറ്റ് അംഗം ഡോ. പി.പി. പ്രദ്യുമ്നന്‍, പഠനവിഭാഗം മേധാവി ഡോ. വി.എല്‍ ലജീഷ്, തുടങ്ങിയവര്‍ പങ്കെടുക്കും.
എം.പി.എഡ്., ബി.പി.എഡ്., ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്) ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പ്, സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയില്‍ എം.പി.എഡ്., ബി.പി.എഡ്., ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്) കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ 19-ന് വൈകീട്ട് 5 മണിക്കകം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തണം. വിജ്ഞാപനപ്രകാരമുള്ള യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍ 0494 2407016, 2660600, 2407547.
ഹിന്ദി, കംപാരറ്റീവ് ലിറ്ററേച്ചര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി, കംപാരറ്റീവ് ലിറ്ററേച്ചര്‍ പഠനവകുപ്പുകളില്‍ പി.ജി. ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലെക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പി.ജി. ഡിപ്ലോമി ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി (പാര്‍ട്ട് ടൈം – ഒരു വര്‍ഷം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കൊമേഴ്സ് ആന്റ് സ്പോക്കണ്‍ ഹിന്ദി (പാര്‍ട്ട് ടൈം – 6 മാസം), സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ റഷ്യന്‍ (6 മാസം), സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ജര്‍മന്‍ (6 മാസം), സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഫ്രഞ്ച് (6 മാസം) എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 125 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. താല്‍പര്യമുള്ളവര്‍ 30-ന് വൈകീട്ട് 5 മണിക്കകം അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍.
പരീക്ഷ അപേക്ഷ
മൂന്നാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2024 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 28 വരെയും 180 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം.
പരീക്ഷാ ഫലം
ഒന്ന്, രണ്ട്, നാല് സെമസ്റ്റര്‍ ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എം.എ. മ്യൂസിക് സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2022 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു