
അക്കാദമിക – വ്യവസായ സഹകരണം അനിവാര്യം : ഡോ. പി. രവീന്ദ്രന്‍
അക്കാദമിക – വ്യവസായ മേഖലകളുടെ സഹകരണത്തിലൂടെ മാത്രമേ വിദ്യാര്‍ഥികളെ സംരഭകരാക്കി മാറ്റാനാകൂ എന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. ഇന്‍ക്യുബേഷന്‍ കം ഓന്‍ട്രിപ്രൂണര്‍ഷിപ്പ് സെന്റര്‍ ഫോര്‍ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ്, ഐ.പി.ആര്‍. സെല്‍, സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ആന്റ് ഓന്‍ട്രിപ്രൂണര്‍ഷിപ്പ് എന്നിവ ഇക്കണോമിക്‌സ്, കെമിസ്ട്രി, ഫിസിക്‌സ് പഠനവകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച സംരഭക പ്രോത്സാഹന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസായ സംരഭങ്ങള്‍ക്കാവശ്യമായ ഉള്ളടക്കങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. വ്യവസായങ്ങള്‍ക്ക് സഹായകരമായ ഗവേഷണപദ്ധതികള്‍ വിപുലമാക്കണമെന്നും വൈസ് ചാൻസിലർ പറഞ്ഞു. രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യൻ അധ്യക്ഷനായി. സിന്‍ഡിക്കേറ്റംഗം ഡോ. ടി. വസുമതി, ഡോ. പി. സബീന ഹമീദ്, ഡോ. ലിബു കെ. അലക്‌സാണ്ടര്‍, ഡോ. മുഹമ്മദ് ഷാഹിന്‍ തയ്യില്‍, ഡോ. എന്‍.എന്‍. ബിനിത, ഡോ. കെ.പി. റജുല ഹെലന്‍, ഡോ. ഷീബ വെളുത്തൂർ വി.കെ.സി. ഗ്രൂപ്പ് ഡയറക്ടര്‍ എം.എ. പ്രേംരാജ്, കേരള എക്‌സപോര്‍ട്ടേഴ്‌സ് ഫോറം സെക്രട്ടറി സി.ടി. മുന്‍ഷിദ് അലി, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മെന്റര്‍ ടി. ദിവ്യ തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ സംരഭക – വ്യവസായ മേഖലയിലെ പ്രമുഖരാണ് വിദ്യാര്‍ഥികളുമായി സംവദിക്കുന്നത്. 26-നാണ് സമാപനം.
ട്രൈബൽ ഫോക് പെർഫോമൻസ് സെമിനാർ
കാലിക്കറ്റ് സർവകലാശാലയിലെ തദ്ദേശ സംസ്കാര പൈതൃക പഠനത്തിനുള്ള യുനെസ്‌കോ ചെയറും സ്കൂൾ ഓഫ് ഫോക് ലോർ സ്റ്റഡീസും സംയുക്തമായി കേരളത്തിലെ ഗോത്ര വിഭാഗങ്ങളുടെ പ്രകടന കലകളെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന ദേശീയ സെമിനാർ ആരംഭിച്ചു. ഫോൾക്‌ലോർ പ്രോത്സാഹന സംഘടനയായ ഐ.സി.സി.എൻ.-ന്റെ സെക്രട്ടറി ജനറൽ ഡോ. വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. സിൻഡിക്കേറ്റംഗം ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ഐ.സി.എച്ച്.എസ്.ഡി. മേധാവി ഡോ. പുഷ്പലത, സ്കൂൾ ഓഫ് ഫോക് ലോർ സ്റ്റഡീസ് മേധാവി ഡോ. സി.കെ. ജിഷ, സിനീഷ് വേലിക്കുനി, സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. സെമിനാറിൽ വിവിധ അക്കാദമിക് സെഷനുകളിൽ അവതരിപ്പിച്ചു. സമാധാനത്തിന്റെ ഭാഗമായി 26-ന് രാത്രി 07.00 മണിക്ക് സ്റ്റുഡന്റസ് ട്രാപ്പിൽ വട്ടക്കളി, മംഗലംകളി എന്നിവ അരങ്ങേറും.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ബി.എസ് സി., ബി.സി.എ. (CCSS UG – 2009 മുതൽ 2013 വരെ പ്രവേശനം) സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മാർച്ച് 09 വരെ അപേക്ഷിക്കാം.
പരീക്ഷാഅപേക്ഷ
നാലാം സെമസ്റ്റർ എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി (2022 പ്രവേശനം മുതൽ) ജൂൺ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 17 വരെയും 200 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം. ലിങ്ക് മാർച്ച് 02 മുതൽ ലഭ്യമാകും.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.സി.എ. ( 2022, 2023, 2024 പ്രവേശനം ) നവംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മാർച്ച് 07 വരെ അപേക്ഷിക്കാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




