കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

മാര്‍ക്ക് ലിസ്റ്റ്

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം എം.എ. സോഷ്യോളജി പ്രീവിയസ് ഇയര്‍ മെയ് 2019, ഫൈനല്‍ ഇയര്‍ ഏപ്രില്‍ 2019 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റുകള്‍ മെയിന്‍ സെന്ററുകളില്‍ നിന്നും ലഭ്യമാണ്.

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ റീ അഡ്മിഷന്‍ നേടിയവരും സ്ട്രീം ചെയ്ഞ്ച് നടത്തിയവരുമായ വിദ്യാര്‍ത്ഥികളില്‍ 2020-ല്‍ അഡീഷണല്‍ സ്പെഷ്യലൈസേഷന് പ്രവേശനം നേടിയവര്‍ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള ഓണ്‍ലൈന്‍ ലിങ്ക് സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. പിഴ കൂടാതെ 27 വരേയും 170 രൂപ പിഴയോടെ മാര്‍ച്ച് 2 വരേയും ഫീസടച്ച് 4 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.ബി.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ ബി.കോം. വൊക്കേഷണല്‍, ബി.ടി.എച്ച്.എം., ബി.എച്ച്.എ. നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യൂ. നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •