സൈക്കോളജി എം.ഫില്‍ പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തെ സൈക്കോളജി എം.ഫില്‍ റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇ.ഡബ്ല്യു.എസ്. വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 9-ന് വൈകീട്ട് 4 മണിക്കു മുമ്പായി സൈക്കോളജി പഠന വിഭാഗത്തില്‍ ഹാജരാകണം.
പരീക്ഷ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ 2016 സ്‌കീം 2016 പ്രവേശനം സി.യു.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ എം.ബി.എ.ജനുവരി 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 15 വരേയും 170 രൂപ പിഴയോടുകൂടി 17 വരേയും ഫീസടച്ച് 19 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല സി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍എം.എ. എക്കണോമിക്സ്, ഫിനാന്‍ഷ്യല്‍ എക്കണോമിക്സ് ഏപ്രില്‍ 2020 പരീക്ഷകളുടേയും 2018 പ്രവേശനം, സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. സുവോളജി 2019 നവംബര്‍ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടേയും ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.ബി.സി.എസ്.എസ്. ബി.എസ്.സി., ബി.സി.എ. ഏപ്രില്‍ 2020 പരീക്ഷയുടെയും 2, 4 സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2019 പരീക്ഷയുടേയും നാലാം സെമസ്റ്റര്‍ എം.എസ്.സി. കെമിസ്ട്രി, എം.എ. പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടേയും എസ്.ഡി.ഇ. പ്രീവിയസ് എം.എ. പൊളിറ്റിക്കല്‍ സയന്‍സ് മെയ് 2019 പരീക്ഷയുടേയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല സ്പോര്‍ട്സ്, എന്‍.സി.സി. പങ്കാളിത്തത്തെ തുടര്‍ന്ന് പരീക്ഷയെഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ബി.എ., ബി.എസ്.സി.ഏപ്രില്‍ 2019 റഗുലര്‍ സ്പെഷ്യല്‍ പരീക്ഷകള്‍ 8-ന് ആരംഭിക്കും.
നാലാം സെമസ്റ്റര്‍ 5 വര്‍ഷ ബി.ബി.എ. എല്‍.എല്‍.ബി., ആറാം സെമസ്റ്റര്‍ 3 വര്‍ഷ യൂണിറ്ററി എല്‍.എല്‍.ബി. ഓണ്‍ലൈന്‍ എക്സ്റ്റേണല്‍ വൈവാവോസി 15-ന് ആരംഭിക്കും.
പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
കാലിക്കറ്റ് സര്‍വകലാശാല 8-ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസ വിഭാഗം രണ്ടാം സെമസ്റ്റര്‍ ബി.എ. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ചൂലൂര്‍ സാവിത്രീദേവി സാബു മെമ്മോറിയല്‍ വിമന്‍സ് കോളേജ് കേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ച രജിസ്റ്റര്‍ നമ്പര്‍ MDATASY001 മുതല്‍ 044 വരെയുള്ളവരും സോഷ്യോളജി മെയിന്‍ സപ്ലിമെന്ററി പരീക്ഷാര്‍ത്ഥികളും വടകര മേഴ്സി കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററിലും MDATASY045 മുതല്‍ 134 വരെയുള്ളവര്‍ നാദാപുരം ടി.ഐ.എം. ട്രെയ്നിംഗ് കോേളജ് സെന്ററിലും, ഇംഗ്ലീഷ് മെയിന്‍, സപ്ലിമെന്ററി പരീക്ഷാര്‍ത്ഥികള്‍ ദേവഗിരി സെന്റ് ജോസഫ് കോളേജിലും പുതുക്കിയ ഹാള്‍ടിക്കറ്റ് സഹിതം പരീക്ഷക്ക് ഹാജരാകണം.
ഗ്രാഫിക് ഡിസൈനര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാല ഗ്രാഫിക് ഡിസൈനര്‍, കണ്ടന്റ് റൈറ്റര്‍ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 30000 രൂപയാണ് പ്രതിമാസ വേതനം. സര്‍വകലാശാല വെബ്സൈറ്റില്‍ ഓണ്‍ലൈനായി 20-ന് മുമ്പായി അപേക്ഷിക്കുക.




