Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

HIGHLIGHTS : മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ലക്ചറര്‍ – വാക്ക് ഇന്‍ ഇന്റര്‍വ്യൂ കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ...

മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ലക്ചറര്‍ – വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഒഴിവുള്ള ലക്ചറര്‍ പോസ്റ്റിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് 10-ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cuiet.info എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.

sameeksha-malabarinews

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജിലെ 2019 സ്‌കീം, 2019 പ്രവേശനം രണ്ടാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷ 18-ന് ആംരഭിക്കും.

ട്യൂഷന്‍ ഫീ 15 വരെ അടക്കാം

കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ ബിരുദ കോഴ്സുകള്‍ക്ക് 2018-ല്‍ പ്രവേശനം നേടി അഞ്ചും ആറും സെമസ്റ്റര്‍ ട്യൂഷന്‍ ഫീ ഇതുവരെ അടക്കാത്തവര്‍ക്ക് 100 രൂപ ഫൈനോടു കൂടി ഒറ്റ ഗഡുവായി 15-ന് മുമ്പായി അടക്കാന്‍ അവസരം. ഫീസ് അടക്കുന്നതിനുള്ള ഓണ്‍ലൈന്‍ ലിങ്ക് എസ്.ഡി.ഇ. വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 0494 2407356

എം.കോം വൈവാവോസി

കാലിക്കറ്റ് സര്‍വകലാശാല എസ്.ഡി.ഇ. ഫൈനല്‍ എം.കോം. ഏപ്രില്‍ 2020 പരീക്ഷയുടെ വൈവാവോസീ ഏഴ് കേന്ദ്രങ്ങളിലായി 9-ന് ആരംഭിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!