എം.എ. പൊളിറ്റിക്കല്‍ സയന്‍സ് സീറ്റൊഴിവ്
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കാലിക്കറ്റ് സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് പഠനവകുപ്പില്‍ ഒന്നാം വര്‍ഷ എം.എ. പൊളിറ്റിക്കല്‍ സയന്‍സിന് പി.എച്ച്. വിഭാഗത്തിന് ഒരു സീറ്റൊഴിവുണ്ട്. റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 20-ന് രാവിലെ 11 മണിക്കു മുമ്പായി പഠനവകുപ്പില്‍ ഹാജരാകണം.


എം.എസ്.സി. റേഡിയേഷന്‍ ഫിസിക്സ് സ്പോട്ട് അഡ്മിഷന്‍
കാലിക്കറ്റ് സര്‍വകലാശാല ഭൗതികശാസ്ത്ര വിഭാഗത്തില്‍ എം.എസ്.സി. റേഡിയേഷന്‍ ഫിസിക്സ് സ്വാശ്രയ കോഴ്സിന് മുസ്ലീം, ഒ.ഇ.സി., എസ്.ഇ.ബി.സി. വിഭാഗങ്ങളില്‍ ഒഴിവുള്ള ഒരോ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. കോഴ്സിന് രജിസ്റ്റര്‍ ചെയ്തവരില്‍ ഇന്റക്സ് മാര്‍ക്സ് 600-നു മുകളിലുള്ളവര്‍ 20-ന് മുമ്പായി mmm@uoc.ac.in എന്ന ഇ-മെയിലില്‍ കോ-ഓര്‍ഡിനേറ്ററുമായി ബന്ധപ്പെടേണ്ടതും 21-ന് രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പഠന വിഭാഗത്തില്‍ സ്പോട്ട് അഡ്മിഷന് ഹാജരാകേണ്ടതുമാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ അന്നു തന്നെ പ്രവേശനം നേടേണ്ടതാണ്.
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല 2018 പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷന്‍ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. രണ്ടാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ ഏപ്രില്‍ 2019 റഗുലര്‍ പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഫെബ്രുവരി 8-ന് ആരംഭിക്കും.
കോളേജ് വിദ്യാര്‍ത്ഥികളില്‍ 2015-2018 പ്രവേശനം സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. രണ്ടാം സെമസ്റ്റര്‍ ബി.ടി.എ. ഏപ്രില്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഫെബ്രുവരി 8-ന് ആരംഭിക്കും.
അഫിലിയേറ്റഡ് കോളേജുകളിലെ 2019 സിലബസ് 2019 പ്രവേശനം സി.ബി.സി.എസ്.എസ്.-യു.ജി. രണ്ടാം സെമസ്റ്റര്‍ ബി.ടി.എ. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഫെബ്രുവരി 8-ന് ആരംഭിക്കും.
സര്‍വകലാശാല പഠനവിഭാഗത്തില്‍ 18 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ. സാന്‍സ്‌ക്രിറ്റ് ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ ടൈടേബിള്‍ പിന്നീട് അറിയിക്കും.
എം.എസ്.സി. ഫുഡ്സയന്‍സ് ആന്റ് ടെക്നോളജി സ്പോട്ട് അഡ്മിഷന്‍
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സ്, വാഴയൂര്‍ സാഫി കോളേജ് എന്നിവിടങ്ങളിലെ എം.എസ്.സി. ഫുഡ്സയന്‍സ് ആന്റ് ടെക്നോളജി സ്വാശ്രയ കോഴ്സിന് ബി.എസ്.സി. ഫുഡ്സയന്‍സ് ആന്റ് ടെക്നോളജി വിഭാഗത്തില്‍ മുസ്ലീം-1, സാഫി കോളേജില്‍ പി.എച്ച്.-1, മറ്റ് ബി.എസ്.സി. വിഭാഗത്തില്‍ ഇ.ഡബ്ല്യു.എസ്.-1, യൂണിവേഴ്സിറ്റി ക്യാമ്പസ്സില്‍ എന്‍.ആര്‍.ഐ.-2, സ്പോര്‍ട്സ്-1, സാഫി കോളേജില്‍ ലക്ഷദ്വീപ്-1 എന്നീ ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ആവശ്യമായ അസ്സല്‍ രേഖകള്‍, ഫീസ് എന്നിവ സഹിതം 20-ന് രാവിലെ 11 മണിക്ക് സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ ഹാജരാകണം. പ്രസ്തുത വിഭാഗത്തില്‍പ്പെട്ടവരുടെ അഭാവത്തില്‍ ജനറല്‍ വിഭാഗത്തില്‍ നിന്നും പ്രവേശനം നടത്തുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407345 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.