Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;ഹാള്‍ടിക്കറ്റ്

HIGHLIGHTS : Calicut University News

കാലിക്കറ്റിലെ ഭൗതികശാസ്ത്ര വിഭാഗം
ശാസ്ത്രജ്ഞര്‍ക്ക് ആദരം

ജയ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന തെര്‍മോ ഇലക്ട്രിക് മെറ്റീരിയലുകളുടെ അന്താരാഷ്ട്ര ശില്‍പശാലയില്‍ കാലിക്കറ്റ് സര്‍വകലാശാലാ ഭൗതികശാസ്ത്ര പഠനവിഭാഗം സീനിയര്‍ പ്രൊഫസര്‍ ഡോ. പി.പി. പ്രദ്യുമ്‌നനെ ആദരിച്ചു. തെര്‍മോ ഇലക്ട്രിക ഗവേഷണ രംഗത്ത് നല്‍കിയ സമഗ്ര സംഭാവനക്കാണ് ആദരം. നാഷണല്‍ യൂണിവേഴ്‌സിറ്റി ചാന്‍സിലര്‍ ഡോ. സന്ദീപ് ബക്ഷി പുരസ്‌കാരം നല്‍കി. സെമിനാറില്‍ നടന്ന ഗവേഷണ പ്രബന്ധാവതരണത്തില്‍ ഏറ്റവും മികച്ച പ്രബന്ധത്തിനുള്ള ഒന്നും മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം ഗവേഷണ വിദ്യാര്‍ത്ഥികളായ മിഥുന്‍ ഷായും ടി. പാര്‍വതിയും അര്‍ഹരായി.

sameeksha-malabarinews

ഫോട്ടോ – ജയ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന തെര്‍മോ ഇലക്ട്രിക് മെറ്റീരിയലുകളുടെ അന്താരാഷ്ട്ര ശില്‍പശാലയില്‍ കാലിക്കറ്റ് സര്‍വകലാശാലാ ഭൗതികശാസ്ത്ര പഠനവിഭാഗം സീനിയര്‍ പ്രൊഫസര്‍ ഡോ. പി.പി. പ്രദ്യുമ്‌നന് നാഷണല്‍ യൂണിവേഴ്‌സിറ്റി ചാന്‍സിലര്‍ ഡോ. സന്ദീപ് ബക്ഷി പുരസ്‌കാരം നല്‍കുന്നു

 

എല്‍.എല്‍.ബി. വൈവ

എട്ടാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. നവംബര്‍ 2022 റഗുലര്‍ പരീക്ഷയുടെ മാനേജ്‌മെന്റ് പ്രൊജക്ടും വൈവയും കുറ്റിപ്പുറം കെ.എം.സി.ടി. ലോ കോളേജില്‍ 30, 31 തീയതികളില്‍ നടക്കും.

ഹാള്‍ടിക്കറ്റ്

മാര്‍ച്ച് 27-ന് തുടങ്ങുന്ന ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.കോം. അനുബന്ധ വിഷയങ്ങളുടെ നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷ

മൂന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 27-ന് തുടങ്ങും.

പരീക്ഷാ ഫലം

ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക്. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.    പി.ആര്‍. 359/2023

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!