Section

malabari-logo-mobile

നീല വെളിച്ചം കാണാന്‍ ഇന്നലെ താനൂരിലേക്ക് ഒഴുകിയെത്തിയത് റെക്കോര്‍ഡ് ജനക്കൂട്ടം

HIGHLIGHTS : A record crowd came to Thanur on Sunday to see the 'Kavar' bloom, a wonderful phenomenon of nature

ഷൈന്‍ താനൂര്‍
താനൂര്‍: പ്രകൃതിയുടെ അത്ഭുത പ്രതിഭാസമായ ‘കവര്’ പൂത്തയിടം കാണാന്‍ ഞായറാഴ്ച താനൂരിലേക്ക് എത്തിയത് റെക്കോര്‍ഡ് ജനക്കൂട്ടം. ഏറെ കൗതുകം ഉണര്‍ത്തുന്ന ഈ കാഴ്ച കാണാന്‍ കുടുംബത്തോടൊപ്പമാണ് മിക്ക ആളുകളും എത്തുന്നത്.

സിനിമയില്‍ മാത്രം അനുഭവിച്ചറിഞ്ഞ ‘കവര്’ നേരില്‍ കണ്ടതിന്റെ ആഹ്ലാദത്തിലാണ് ജനങ്ങള്‍. കനോലി കനാലും പൂരപ്പുഴയും സംഗമിക്കുന്നതിനോട് ചേര്‍ന്നുള്ള പാലപ്പുഴയിലാണ് ഈ പ്രതിഭാസം.

sameeksha-malabarinews

ആയിരക്കണക്കിന് ആളുകളാണ് ഓരോ ദിവസവും ഇങ്ങോട്ട് ഒഴുകുന്നത്. വൈകിട്ട് ഏഴു മുതല്‍ പുലര്‍ച്ചെ വരെ ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും കാഴ്ചക്കാരെത്തുന്നു. പകല്‍ സമയത്ത് പച്ചവെള്ളം പോലെയും രാത്രിയില്‍ വെള്ളം ഇളക്കുന്ന സമയത്താണ് നീല നിറം വരുന്നത്.

നൊക്റ്റിലൂക്ക സിന്റിലന്‍സ് എന്ന സ്വതന്ത്രമായി ജീവിക്കുന്ന ഡൈനോഫ്‌ലജെല്ലേറ്റ് സമുദ്രജീവിയുടെ ജൈവ ദീപ്തിയാണ് കവര് എന്നു പറയുന്നത്. പഴമക്കാര്‍ ‘തുയ്യ്’ എന്നും പറയുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!