Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;തുടര്‍പഠനത്തിന് അവസരം

HIGHLIGHTS : ‘മുദിത’ മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി ‘നാക്’ എ പ്ലസ് ഗ്രേഡ് നേട്ടത്തിന്റെ ആഘോഷച്ചടങ്ങായി കാലിക്കറ്റ് സര്‍വകലാശാല ...

‘മുദിത’ മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി

‘നാക്’ എ പ്ലസ് ഗ്രേഡ് നേട്ടത്തിന്റെ ആഘോഷച്ചടങ്ങായി കാലിക്കറ്റ് സര്‍വകലാശാല നടത്തിയ ‘മുദിത’ പരിപാടിയിലെ മത്സര വിജയികള്‍ക്ക് ട്രോഫികളും  ക്യാഷ് അവാര്‍ഡും നല്‍കി. ഫ്‌ളോട്ട് ഇനത്തില്‍ എജ്യുക്കേഷന്‍ വിഭാഗവും ഘോഷയാത്രക്ക് കായികപഠന വിഭാഗവും ഒന്നാം സ്ഥാനം നേടി. ഫ്‌ളോട്ടില്‍ നിയമപഠനവകുപ്പ്, ഇംഗ്ലീഷ് വകുപ്പ് എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഘോഷയാത്രയില്‍ രണ്ടാം സ്ഥാനം ഉര്‍ദു വിഭാഗവും മൂന്നാം സ്ഥാനം വനിതാ പഠന വിഭാഗവും കരസ്ഥമാക്കി. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ട്രോഫികളും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷനായി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ കെ.കെ. ഹനീഫ, അഡ്വ. ടോം കെ. തോമസ്, എ.കെ. രമേഷ് ബാബു, യൂജിന്‍ മൊറേലി, ഡോ. ജി. റിജുലാല്‍, ഡോ. കെ.പി. വിനോദ് കുമാര്‍, ഡോ. ഷംസാദ് ഹുസൈന്‍, പരിപാടിയുടെ കണ്‍വീനര്‍ ഡോ. എ.ബി. മൊയ്തീന്‍ കുട്ടി,  വിവിധ വകുപ്പ് മേധാവികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

sameeksha-malabarinews

തുടര്‍പഠനത്തിന് അവസരം

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ 2017, 2018, 2019 വര്‍ഷങ്ങളില്‍ ബി.എ., ബി.കോം., ബി.ബി.എ. കോഴ്‌സുകള്‍ക്ക് പ്രവേശനം നേടി 1, 2, 3 സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം പഠനം തുടരാന്‍ സാധിക്കാത്തവര്‍ക്ക് പഠനം തുടരാന്‍ അവസരം. പ്രസ്തുത കോഴ്‌സിന്റെ നാലാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407356.

കോണ്‍ടാക്ട് ക്ലാസ്

എസ്.ഡി.ഇ. 2022 പ്രവേശനം ഒന്നാം സെമസ്റ്റര്‍ പി.ജി. വിദ്യാര്‍ത്ഥികള്‍ക്കുള്ള കോണ്‍ടാക്ട് ക്ലാസ് മാര്‍ച്ച് 4 മുതല്‍ 8 വരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം ഹാജരാകണം. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2400288, 2407356.

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ യു.ജി. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്  പരീക്ഷകളുടെയും ഏപ്രില്‍ 2020, 2021 സപ്ലിമെന്ററി പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.     പി.ആര്‍. 184/2023

പരീക്ഷാ അപേക്ഷ

തൃശൂര്‍ ഗവണ്‍മെന്റ് ഫൈന്‍ ആര്‍ട്‌സ് കോളേജിലെ അവസാന വര്‍ഷ ബി.എഫ്.എ. ഏപ്രില്‍ 2023 പരീക്ഷകള്‍ക്ക് പിഴ കൂടാതെ 27 വരെയും 170 രൂപ പിഴയോടെ മാര്‍ച്ച് 1 വരെയും അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ ബി.ബി.എ. – എല്‍.എല്‍.ബി. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 24 വരെയും 170 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലം

സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 1 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. ഒന്നാം വര്‍ഷ എം.എ. ഇംഗ്ലീഷ് മെയ് 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!