Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

HIGHLIGHTS : calicut-university news

യാത്രയയപ്പ് നല്‍കി

കാലിക്കറ്റ് സര്‍വകലാശാലായില്‍ നിന്ന് വിരമിക്കുന്ന 13 പേര്‍ക്ക് സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ടിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ചടങ്ങ് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി രജിസ്ട്രാര്‍മാരായ പി.പി. അബ്ദുള്‍ സത്താര്‍, ബാബു തുളുത്തൂര്‍, കെ.പി. കൃഷ്ണപ്രസാദ്, അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.എം. സുജാത, അസിസ്റ്റന്റ് ലൈബ്രേറിയന്‍ സി.കെ. മീന, സെക്ഷന്‍ ഓഫീസര്‍ എസ്. സെല്‍വകുമാര്‍, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍മാരായ കെ.കെ. അബ്ദുള്‍ സമദ്, വി. പ്രേമരാജന്‍, ക്ലറിക്കല്‍ അസിസ്റ്റന്റ് എം.കെ. അബ്ദുള്‍ ലത്തീഫ്, സീനിയര്‍ ഗ്രേഡ് ഡ്രൈവര്‍ ഐ. ആനന്ദപ്രകാശ്, പ്രിന്റിംഗ് ജൂനിയര്‍ ഫോര്‍മാന്‍ വി.ജി. ജയപ്രകാശന്‍, റോണിയോ ഓപ്പറേറ്റര്‍ പി. കരുണാകരന്‍, ലാബ് അസിസ്റ്റന്റ് സുഹറാബി ചെട്ടിപ്പറമ്പത്ത് എന്നിവരാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. ചടങ്ങില്‍ ഭരണവിഭാഗം ജോയിന്റ് രജിസ്ട്രാര്‍ സി. ജ്യോതികുമാര്‍ അദ്ധ്യക്ഷനായി, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഗോഡ്വിന്‍ സാംരാജ്, ഫിനാന്‍സ് ഓഫീസര്‍ കെ. ജുഗല്‍ കിഷോര്‍, വെല്‍ഫെയര്‍ ഫണ്ട് ഭാരവാഹികളായ എം. അബ്ദുസമദ്, ടി.എം. നിഷാന്ത് സംഘടനാ പ്രതിനിധികളായ വി.എസ്. നിഖില്‍, കെ.എഫ്. മനോജ്, ഹബീബ് കോയ തങ്ങള്‍, കെ. പുരുഷോത്തമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

sameeksha-malabarinews

നീന്തല്‍ കോച്ച് – വാക് ഇന്‍ ഇന്റര്‍വ്യു

കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗത്തില്‍ നീന്തല്‍ കോച്ച് കരാര്‍ നിയമനത്തിന് വാക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. ജൂണ്‍ 6-ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ ഭരണ വിഭാഗത്തില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ 2022 ജനുവരി 1-ന് 60 വയസ് കവിയാത്ത യോഗ്യരായവര്‍ക്ക് പങ്കെടുക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പരീക്ഷാ അപേക്ഷ

രണ്ടാം സെമസ്റ്റര്‍ ബി.പി.എഡ്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂണ്‍ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

എസ്.ഡി.ഇ. ബാച്ചിലര്‍ ഓഫ് ഇന്റീരിയര്‍ ഡിസൈന്‍ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2017, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2018, നവംബര്‍ 2018, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂണ്‍ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്, എം.കോം. ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം., ബി.ടി.എ. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പ്രാക്ടിക്കല്‍ പരീക്ഷ

നാല്, അഞ്ച് സെമസ്റ്റര്‍ ബി.വോക് ബ്രോഡ്കാസ്റ്റിംഗ് ജേണലിസം ഏപ്രില്‍ 2021, നവംബര്‍ 2021 പരീക്ഷകളുടെ പ്രാക്ടിക്കല്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ജൂണ്‍ 17, 18 തീയതികളില്‍ നടക്കും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.

മൂന്ന്, നാല്, അഞ്ച് സെമസ്റ്റര്‍ ബി.വോക്. ഒപ്ടോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്നിക്സ് നവംബര്‍ 2020, ഏപ്രില്‍ 2021, നവംബര്‍ 2021 പരീക്ഷകളുടെ പ്രാക്ടിക്കല്‍ ജൂണ്‍ 2-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.

നാലാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ ജൂണ്‍ 2-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

എട്ടാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്സ്) സപ്തംബര്‍ 2021, ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ ജൂണ്‍ 8-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. നവംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!