Section

malabari-logo-mobile

ഇന്റഗ്രേറ്റഡ് പി.ജി. നിയമാവലി തള്ളിയെന്നത് തെറ്റായ വാര്‍ത്ത

HIGHLIGHTS : ഇന്റഗ്രേറ്റഡ് പി.ജി. നിയമാവലി തള്ളിയെന്നത് തെറ്റായ വാര്‍ത്ത കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ തുടങ്ങിയ ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സുകളുടെ നിയമാവലി...

ഇന്റഗ്രേറ്റഡ് പി.ജി. നിയമാവലി തള്ളിയെന്നത് തെറ്റായ വാര്‍ത്ത

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ തുടങ്ങിയ ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സുകളുടെ നിയമാവലി അക്കാദമിക് കൗണ്‍സില്‍ തള്ളിയെന്നത് തെറ്റായ വാര്‍ത്തയാണെന്ന് രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അറിയിച്ചു. നിയമാവലിയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് കോഴ്‌സുകള്‍ നടക്കുന്നത്. നിയമാവലിയില്‍ ചെറിയ മാറ്റം വരുത്തുന്നതിനും ഐസര്‍, നൈസര്‍ എന്നിങ്ങനെ അന്താരാഷ്ട്ര മാതൃകയിലുള്ള അക്കാദമിക് സ്ഥാപനങ്ങളില്‍ നടക്കുന്ന ഇന്റഗ്രേറ്റഡ് കോഴ്‌സുകളുടെ മാതൃകയിലാക്കാനും യോഗം വൈസ് ചാന്‍സലറെ ചുമതലപ്പെടുത്തുകയാണ് ചെയ്തത്. ഏപ്രില്‍ 20-നകം നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇന്റഗ്രേറ്റഡ് എം.എസ്സി. കോഴ്‌സുകളായ ബയോ സയന്‍സ്, ഫിസിക്‌സ്, കെമിസ്ട്രി, എം.എ. ഡെവലപ്‌മെന്റ് സ്റ്റഡീസ് എന്നിവ ഈ വര്‍ഷമാണ് തുടങ്ങിയത്. അടുത്ത അധ്യയനവര്‍ഷം നേരത്തെ തന്നെ പ്രവേശനം നടത്താനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു. ജേണലിസം ബിരുദ-പി.ജി. കോഴ്‌സുകള്‍ ജയിച്ചവര്‍ക്ക് സോഷ്യല്‍ സയന്‍സ് ബി.എഡിന് രണ്ട് സീറ്റ് സംവരണം ചെയ്യുമെന്ന വാര്‍ത്തയും വാസ്തവ വിരുദ്ധമാണെന്ന് രജിസ്ട്രാര്‍ അറിയിച്ചു.

sameeksha-malabarinews

പ്ലാന്റേഷന്‍ അസിസ്റ്റന്റ് കരാര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ പ്ലാന്റേഷന്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 13-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

 

നീന്തല്‍ പരിശീലനം – സമ്മര്‍ കോച്ചിംഗ് ക്യാമ്പ്

കാലിക്കറ്റ് സര്‍വകലാശാലാ അക്വാറ്റിക് കോംപ്ലക്സ് സ്വിമ്മിംഗ് പൂളില്‍ നീന്തല്‍ പരിശീലനത്തിനുള്ള സമ്മര്‍ കോച്ചിംഗ് ക്യാമ്പ് 7-ന് തുടങ്ങും. കുറഞ്ഞത് മൂന്നര അടി പൊക്കമുള്ള, 6 വയസു മുതല്‍ 17 വയസു വരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം. ഏപ്രില്‍, മെയ് മാസങ്ങളില്‍ രണ്ട് ഘട്ടങ്ങളിലായാണ് പരിശീലനം നല്‍കുന്നത്. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. താല്‍പര്യമുള്ളവര്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമായ നിര്‍ദ്ദിഷ്ട ഫോമില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 9961690270, 9048112281, 9061369372.

ബി.എഡ്. കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്

രണ്ടാം സെമസ്റ്റര്‍ ബി.എഡ്. ഡിസംബര്‍ 2021 പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ജി.സി.ടി.ഇ. കോഴിക്കോട്, ഐ.എ.എസ്.ഇ. തൃശൂര്‍, ഫാറൂഖ് ട്രെയ്നിംഗ് കോളേജ്, ഒറ്റപ്പാലം എന്‍.എസ്.എസ്. ട്രെയ്നിംഗ് കോളേജ് എന്നീ സെന്ററുകളില്‍ ഏപ്രില്‍ 4 മുതല്‍ 12 വരെ നടക്കും. ബി.എഡ്. കോളേജുകളിലെ യോഗ്യരായ എല്ലാ അദ്ധ്യാപകരും ക്യാമ്പില്‍ പങ്കെടുക്കണം. ഈ കാര്യം പ്രിന്‍സിപ്പാള്‍മാര്‍ ഉറപ്പു വരുത്തണം. പ്രസ്തുത ദിവസങ്ങളില്‍ ബി.എഡ്. കോളേജുകളില്‍ റഗുലര്‍ ക്ലാസ്സുകള്‍ ഉണ്ടായിരിക്കുന്നതല്ല.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. 2004 മുതല്‍ 2008 വരെ പ്രവേശനം 1 മുതല്‍ 8 വരെ സെമസ്റ്ററുകളില്‍ എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി നടത്തുന്ന ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് ഏപ്രില്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പകര്‍പ്പും മറ്റ് അനുബന്ധ രേഖകളും മെയ് 5-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. രജിസ്ട്രേഷന്‍-പരീക്ഷാ ഫീസ് സംബന്ധിച്ച വിവരങ്ങളും മറ്റ് വിശദാംശങ്ങളും വെബ്സൈറ്റില്‍.

അഫിലിയേറ്റഡ് കോളേജുകളിലെ 2009 മുതല്‍ 2013 വരെ പ്രവേശനം, എസ്.ഡി.ഇ. 2011 മുതല്‍ 2013 വരെ പ്രവേശനം ബിരുദ കോഴ്സുകളുടെ 1, 2, 4 സെമസ്റ്റര്‍ സപ്തംബര്‍ 2021, 3,4,6 സെമസ്റ്റര്‍ ഏപ്രില്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ഏപ്രില്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. രജിസ്ട്രേഷന്‍-പരീക്ഷാ ഫീസ് സംബന്ധിച്ച വിവരങ്ങളും മറ്റ് വിശദാംശങ്ങളും വെബ്സൈറ്റില്‍.

2010 സ്‌കീം 2015 പ്രവേശനം 1, 3 സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് ഏപ്രില്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പകര്‍പ്പും മറ്റ് അനുബന്ധ രേഖകളും മെയ് 5-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. രജിസ്ട്രേഷന്‍-പരീക്ഷാ ഫീസ് സംബന്ധിച്ച വിവരങ്ങളും മറ്റ് വിശദാംശങ്ങളും വെബ്സൈറ്റില്‍.

പരീക്ഷാ അപേക്ഷ

നാലാം വര്‍ഷ ബി.പി.എഡ്. ഇന്റഗ്രേറ്റഡ് ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും മൂന്നാം സെമസ്റ്റര്‍ എം.പി.എഡ്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷക്കും സര്‍വകലാശാലാ നിയമപഠന വകുപ്പിലെ ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴ കൂടാതെ 18 വരെയും 170 രൂപ പിഴയോടെ 20 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എ. മലയാളം, മലയാളം വിത് ജേണലിസം നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 13 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. 1, 2 സെമസ്റ്റര്‍ / ഒന്നാം വര്‍ഷ എം.എ. മലയാളം മെയ് 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 13 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു., ബി.വി.സി., ബി.എഫ്.ടി. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം

അഞ്ചാം സെമസ്റ്റര്‍ ബി.വോക്. മള്‍ട്ടിമീഡിയ, ലോജിസ്റ്റിക് മാനേജ്മെന്റ് നവംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!