ഗ്രന്ഥശാലാ പ്രവര്‍ത്തനം :
കാലിക്കറ്റില്‍ അന്തര്‍ദേശീയ സെമിനാര്‍
കാലിക്കറ്റ് സര്‍വകലാശാല ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് വകുപ്പ് നടത്തുന്ന ത്രിദിന അന്തര്‍ദേശീയ സെമിനാറിന് ഇ.എം.എസ്. സെമിനാര്‍ സമുച്ചയത്തില്‍ മാര്‍ച്ച് രണ്ടിന് തുടക്കമാകും. രാവിലെ 10 മണിക്ക് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. ‘ഗ്രന്ഥശാലാ പ്രവര്‍ത്തനം; വിജയവും അതിജീവനവും’ എന്ന വിഷയത്തില്‍ നടക്കുന്ന പരിപാടിയില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പ്രതിനിധികള്‍ പങ്കെടുക്കും. ഡോ. കെ.പി. വിജയകുമാര്‍ (മുന്‍ വകുപ്പു മേധാവി ലൈബ്രറി സയന്‍സ് വകുപ്പ്, കേരള യൂണിവേഴസിറ്റി) ആമുഖ പ്രഭാഷണം നടത്തും. ഡോ. ടമാറ പിയനോസ് (ജര്‍മനി), സ്റ്റീഫന്‍ ബക്ക് (അയര്‍ലാന്റ്), നീല്‍സ് സ്റ്റേണ (നെതര്‍ലാന്റ്) പ്രസന്ന വടുവത്തിരിയന്‍ (യു.എസ്.എ.), ഡോ. ജെ.കെ. വിജയകുമാര്‍ (സൗദി അറേബ്യ), ഡോ. കെ. ഇളവഴഗന്‍ (ഐ.ഐ.എം. ട്രിച്ചി), ഡോ. നബി ഹസ്സന്‍ (ഐ. ഐ.ഐ.ടി. ഡല്‍ഹി) തുടങ്ങിയവര്‍ സംസാരിക്കും. ലൈബ്രറി സയന്‍സ് പഠന വിഭാഗം പൂര്‍വ വിദ്യാഥികള്‍ ഏര്‍പ്പെടുത്തിയ ഫൈസല്‍-സെബാസ്റ്റ്യന്‍ മെറിറ്റ് അവാര്‍ഡ്, സോയാദാസ് മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡ് എന്നിവ ചടങ്ങില്‍ വിതരണം ചെയ്യും. ലൈബ്രറി സയന്‍സ് ബിരുദാനന്തരബിരുദത്തില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്ക് നേടിയ ജിഷ്‌ന, നയന, ഹര്‍ഷ എന്നിവര്‍ക്കാണ് പുരസ്‌കാരം. യു.ജി.സി. ജെ.ആര്‍.എഫ്. നേടിയ വിദ്യാര്‍ഥികള്‍ക്ക് പൂര്‍വവിദ്യാര്‍ത്ഥിസംഘടന ‘ ഡെലിസ’ അവാര്‍ഡ് നല്‍കും.
യാത്രയയപ്പ് നല്‍കി
കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നു വിരമിക്കുന്ന പരീക്ഷാഭവനിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍ എം. അബ്ദുള്‍ കരീം, സെക്ഷന്‍ ഓഫീസര്‍ കെ.ബി. ഗീത, എന്‍ജിനീയറിങ് കോളേജിലെ അസി. രജിസ്ട്രാര്‍ സത്യന്‍ കളരിക്കണ്ടിയില്‍, ഗാര്‍ഡന്‍ മേസ്തിരി വി.സി. ദാമോദരന്‍ എന്നിവര്‍ക്ക് സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ടിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷനായി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഗോഡ്വിന്‍ സാംരാജ്, ഫിനാന്‍സ് ഓഫീസര്‍ കെ. ജുഗല്‍ കിഷോര്‍, വെല്‍ഫെയര്‍ ഫണ്ട് ഭാരവാഹികളായ ഡോ. പ്രമോദ് കൊവ്വപ്രത്ത്, കെ.വി. പ്രദീപന്‍, ജോ. രജിസ്ട്രാര്‍ സി. ജ്യോതികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സിണ്ടിക്കേറ്റ് യോഗം
കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് യോഗം മാര്‍ച്ച് 5-ന് രാവിലെ 10 മണിക്ക് സെനറ്റ് ഹൗസില്‍ ചേരും.
ഗാന്ധി ക്വിസ് മത്സരം
കാലിക്കറ്റ് സര്‍വകലാശാലാ ഗാന്ധി ചെയര്‍ സംഘടിപ്പിക്കുന്ന അന്തര്‍ കലാലയ ഗാന്ധി ക്വിസ് മത്സരം ഞായറാഴ്ച രാവിലെ 10 മണിക്ക് സര്‍വകലാശാലാ ടാഗോര്‍ നികേതന്‍ ഹാളില്‍ നടക്കും. പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്യും.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി., എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഏപ്രില്‍ 2020 സപ്ലിമെന്ററിപരീക്ഷകളുടെയും കോവിഡ് പ്രത്യേക പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 16 വരെ അപേക്ഷിക്കാം. പി.ആര്‍. 293/2022
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
എസ്.ഡി.ഇ. അവസാന വര്‍ഷ / 3, 4 സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ മാര്‍ച്ച് 9-ന് തുടങ്ങും. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷ
രണ്ടാം സെമസ്റ്റര്‍ എം.വോക്. ഇന്‍ സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് (വിത് സ്‌പേഷ്യലൈസേഷന്‍ ഇന്‍ ഡാറ്റാ അനലറ്റിക്‌സ്) ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷ മാര്‍ച്ച് 11-ന് തുടങ്ങും. പി.ആര്‍. 295/2022
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ – അപേക്ഷ നീട്ടി
എസ്.ഡി.ഇ. 1993 മുതല്‍ 2016 വരെ പ്രവേശനം, ഒന്ന്, രണ്ട് വര്‍ഷ / 1, 2, 3, 4 സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് 3 വരെ നീട്ടി. ന്യൂമറിക് രജിസ്റ്റര്‍ നമ്പറിലുള്ളവര്‍ നേരിട്ട് അപേക്ഷിക്കണം. അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും മാര്‍ച്ച് 5-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ഗ്രന്ഥശാലാ പ്രവര്‍ത്തനം :
കാലിക്കറ്റില്‍ അന്തര്‍ദേശീയ സെമിനാര്‍
കാലിക്കറ്റ് സര്‍വകലാശാല ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് വകുപ്പ് നടത്തുന്ന ത്രിദിന അന്തര്‍ദേശീയ സെമിനാറിന് ഇ.എം.എസ്. സെമിനാര്‍ സമുച്ചയത്തില്‍ മാര്‍ച്ച് രണ്ടിന് തുടക്കമാകും. രാവിലെ 10 മണിക്ക് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. ‘ഗ്രന്ഥശാലാ പ്രവര്‍ത്തനം; വിജയവും അതിജീവനവും’ എന്ന വിഷയത്തില്‍ നടക്കുന്ന പരിപാടിയില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പ്രതിനിധികള്‍ പങ്കെടുക്കും. ഡോ. കെ.പി. വിജയകുമാര്‍ (മുന്‍ വകുപ്പു മേധാവി ലൈബ്രറി സയന്‍സ് വകുപ്പ്, കേരള യൂണിവേഴസിറ്റി) ആമുഖ പ്രഭാഷണം നടത്തും. ഡോ. ടമാറ പിയനോസ് (ജര്‍മനി), സ്റ്റീഫന്‍ ബക്ക് (അയര്‍ലാന്റ്), നീല്‍സ് സ്റ്റേണ (നെതര്‍ലാന്റ്) പ്രസന്ന വടുവത്തിരിയന്‍ (യു.എസ്.എ.), ഡോ. ജെ.കെ. വിജയകുമാര്‍ (സൗദി അറേബ്യ), ഡോ. കെ. ഇളവഴഗന്‍ (ഐ.ഐ.എം. ട്രിച്ചി), ഡോ. നബി ഹസ്സന്‍ (ഐ. ഐ.ഐ.ടി. ഡല്‍ഹി) തുടങ്ങിയവര്‍ സംസാരിക്കും. ലൈബ്രറി സയന്‍സ് പഠന വിഭാഗം പൂര്‍വ വിദ്യാഥികള്‍ ഏര്‍പ്പെടുത്തിയ ഫൈസല്‍-സെബാസ്റ്റ്യന്‍ മെറിറ്റ് അവാര്‍ഡ്, സോയാദാസ് മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡ് എന്നിവ ചടങ്ങില്‍ വിതരണം ചെയ്യും. ലൈബ്രറി സയന്‍സ് ബിരുദാനന്തരബിരുദത്തില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്ക് നേടിയ ജിഷ്‌ന, നയന, ഹര്‍ഷ എന്നിവര്‍ക്കാണ് പുരസ്‌കാരം. യു.ജി.സി. ജെ.ആര്‍.എഫ്. നേടിയ വിദ്യാര്‍ഥികള്‍ക്ക് പൂര്‍വവിദ്യാര്‍ത്ഥിസംഘടന ‘ ഡെലിസ’ അവാര്‍ഡ് നല്‍കും.
യാത്രയയപ്പ് നല്‍കി
കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നു വിരമിക്കുന്ന പരീക്ഷാഭവനിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍ എം. അബ്ദുള്‍ കരീം, സെക്ഷന്‍ ഓഫീസര്‍ കെ.ബി. ഗീത, എന്‍ജിനീയറിങ് കോളേജിലെ അസി. രജിസ്ട്രാര്‍ സത്യന്‍ കളരിക്കണ്ടിയില്‍, ഗാര്‍ഡന്‍ മേസ്തിരി വി.സി. ദാമോദരന്‍ എന്നിവര്‍ക്ക് സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ടിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷനായി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഗോഡ്വിന്‍ സാംരാജ്, ഫിനാന്‍സ് ഓഫീസര്‍ കെ. ജുഗല്‍ കിഷോര്‍, വെല്‍ഫെയര്‍ ഫണ്ട് ഭാരവാഹികളായ ഡോ. പ്രമോദ് കൊവ്വപ്രത്ത്, കെ.വി. പ്രദീപന്‍, ജോ. രജിസ്ട്രാര്‍ സി. ജ്യോതികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സിണ്ടിക്കേറ്റ് യോഗം
കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് യോഗം മാര്‍ച്ച് 5-ന് രാവിലെ 10 മണിക്ക് സെനറ്റ് ഹൗസില്‍ ചേരും. പി.ആര്‍. 291/2022
ഗാന്ധി ക്വിസ് മത്സരം
കാലിക്കറ്റ് സര്‍വകലാശാലാ ഗാന്ധി ചെയര്‍ സംഘടിപ്പിക്കുന്ന അന്തര്‍ കലാലയ ഗാന്ധി ക്വിസ് മത്സരം ഞായറാഴ്ച രാവിലെ 10 മണിക്ക് സര്‍വകലാശാലാ ടാഗോര്‍ നികേതന്‍ ഹാളില്‍ നടക്കും. പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്യും.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി., എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഏപ്രില്‍ 2020 സപ്ലിമെന്ററിപരീക്ഷകളുടെയും കോവിഡ് പ്രത്യേക പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 16 വരെ അപേക്ഷിക്കാം.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
എസ്.ഡി.ഇ. അവസാന വര്‍ഷ / 3, 4 സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ മാര്‍ച്ച് 9-ന് തുടങ്ങും. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷ
രണ്ടാം സെമസ്റ്റര്‍ എം.വോക്. ഇന്‍ സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് (വിത് സ്‌പേഷ്യലൈസേഷന്‍ ഇന്‍ ഡാറ്റാ അനലറ്റിക്‌സ്) ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷ മാര്‍ച്ച് 11-ന് തുടങ്ങും.