Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍; കോവിഡ് സ്പെഷ്യല്‍ പരീക്ഷ

HIGHLIGHTS : CALICUT UNIVERSITY NEWS

എന്‍.എസ്.എസ്. യൂണിറ്റ് രൂപീകരണം

കാലിക്കറ്റ് സര്‍ലവകലാശാലക്കു കീഴിലുള്ള ബി.എഡ്. കോളേജുകളില്‍ 2022-23 വര്‍ഷത്തെ എന്‍.എസ്.എസ്. യൂണിറ്റ് രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷാ ഫോറം സര്‍വകലാശാലാ എന്‍.എസ്.എസ്. വിഭാഗത്തിന്റെ nss@uoc.ac.in എന്ന ഇ-മെയിലിലും എന്‍.എസ്.എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ക്ക് സ്പീഡ് പോസ്റ്റ് വഴിയും സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

sameeksha-malabarinews

ഐ.ഇ.ടി. – കോഷന്‍ ഡെപ്പോസിറ്റ് വിതരണം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജ് 2017-21 ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ കോഷന്‍ ഡെപ്പോസിറ്റ്, ടി.സി., സി.സി. എന്നിവ 17 മുതല്‍ 21 വരെ കോളേജില്‍ നിന്നും വിതരണം ചെയ്യും. വിദ്യാര്‍ത്ഥികള്‍ കുടിശികകള്‍ തീര്‍ത്ത് ബാങ്ക് എക്കൗണ്ട് നമ്പര്‍ സഹിതം നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറം പൂരിപ്പിച്ച് കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരാക്കണം. നിശ്ചിത സമയത്ത് ഹാജരാകാത്തവരുടെ കോഷന്‍ ഡെപ്പോസിറ്റ് തുക സര്‍വകലാശാലാ ഫണ്ടിലേക്ക് തിരിച്ചടക്കും. ഓരോ ബ്രാഞ്ചിനും നിശ്ചയിച്ചിട്ടുള്ള സമയക്രമവും മറ്റു വിശദവിവരങ്ങളും വെബ്സൈറ്റില്‍.

ഹാള്‍ടിക്കറ്റ്

ജനുവരി 17-ന് തുടങ്ങുന്ന ഒന്നാം വര്‍ഷ അദീബി ഫാസില്‍ പ്രിലിമിനറി ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ പി.ജി. സി.യു.സി.എസ്.എസ്. സപ്ലിമെന്ററി, സി.ബി.സി.എസ്.എസ്. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2021 പരീക്ഷകള്‍ക്ക് പിഴ കൂടാതെ 27 വരെയും 170 രൂപ പിഴയോടെ 31 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

കോവിഡ് സ്പെഷ്യല്‍ പരീക്ഷ

നാലാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.എഡ്. ഡിഗ്രി ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി കോവിഡ് സ്പെഷ്യല്‍ പരീക്ഷ ഫെബ്രുവരി 7-ന് തുടങ്ങും.

പരീക്ഷാ കേന്ദ്രം

മൂന്ന്, അഞ്ച് സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷാ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!