Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;ഇന്റഗ്രേറ്റഡ് എം.എ. ഇന്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് പ്രവേശനം

HIGHLIGHTS : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

ഇന്റഗ്രേറ്റഡ് എം.എ. ഇന്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ 2021-22 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് എം.എ. ഇന്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് പ്രവേശനം 14-ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ നടക്കുന്നു. ബന്ധപ്പെട്ട് വകുപ്പുകളില്‍ നിന്നും ഫോണ്‍ വഴി നേരിട്ട് അറിയിപ്പ് ലഭിച്ചവര്‍ മാത്രം ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.

sameeksha-malabarinews

ഡോ. ജോണ്‍ മത്തായി അനുസ്മരണം
ദ്വിദിന അന്തര്‍ദേശീയ വെബിനാറിന് തുടക്കമായി

ഡോ. ജോണ്‍ മത്തായി ജന്മദിനത്തോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള തൃശൂര്‍ അരണാട്ടുകര ഡോ. ജോണ്‍ മത്തായി സെന്റര്‍ സാമ്പത്തിക പഠനവിഭാഗം സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ വെബിനാറിന് തുടക്കമായി. സര്‍വകലാശാലാ പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.സി. ബാബു ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ പഠന വകുപ്പു മേധാവി ഡോ. സബീന ഹമീദ് അദ്ധ്യക്ഷത വഹിച്ചു. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. പോള്‍ കാട്ടുമാന്‍ മുഖ്യപ്രഭാഷണം നടത്തി. കാമ്പസ് ഡയറക്ടര്‍ ഡോ. ശ്രീജിത്ത് രമണന്‍, സ്‌കൂള്‍ ഓഫ് ഡ്രാമാ മേധാവി വിനോദ് വി. നാരായണന്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കെ.പി. രജുല ഹെലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. സനൂപ് എം.എസ്. സ്വാഗതവും ഡോ. എം. മുനീര്‍ ബാബു നന്ദിയും പറഞ്ഞു. ‘റക്കിംഗ് കോവിഡ്-19 പാന്‍ഡമിക് – സെക്ടറല്‍ ആന്റ് സ്‌പെഷ്യല്‍ ഡയമെന്‍ഷന്‍സ് ഇന്‍ ഇന്ത്യ’ എന്ന വിഷയത്തില്‍ നടക്കുന്ന വെബിനാര്‍ 13-ന് സമാപിക്കും.

മലയാളം, ഹിന്ദി പി.എച്ച്.ഡി. പ്രവേശനം

സര്‍വകലാശാലാ പി.എച്ച്.ഡി. പ്രവേശന ഷോര്‍ട്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍, മലയാളം, ഹിന്ദി പഠന വിഭാഗങ്ങളില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ നേരത്തേ നല്‍കിയ അപേക്ഷയുടെ പകര്‍പ്പും ഗവേഷണ വിഷയത്തിന്റെ സിനോപ്‌സിസും സഹിതം 21-നകം അതത് വകുപ്പ് മേധാവികള്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷകരില്‍ നിന്ന് അഭിമുഖത്തിനു ശേഷം തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റില്‍ നിന്നാണ് പ്രവേശനം നടത്തുക. അഭിമുഖത്തിനുള്ള അപേക്ഷ ഇ-മെയിലില്‍ അറിയിക്കും.

അറബിക് പി.എച്ച്.ഡി. പ്രവേശനം

സര്‍വകലാശാലാ പി.എച്ച്.ഡി. പ്രവേശന ഷോര്‍ട്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍, അറബി പഠന വിഭാഗത്തില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ ഗവേഷണ വിഷയത്തെ ആസ്പദമാക്കി 5 മിനിറ്റില്‍ കവിയാത്ത പ്രസന്റേഷനും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം 19-ന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍ 0494 2407394, 9447530013

അറബിക് പഠനവിഭാഗം ഷോര്‍ട്ട് ടേം കോഴ്‌സ് പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ അറബി പഠനവകുപ്പില്‍ പാര്‍ട്ട് ടൈം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അറബിക്, പി.ജി. പാര്‍ട്ട് ടൈം ഡിപ്ലോമ ഇന്‍ കൊമേഴ്‌സ് ആന്‍ര് മാനേജ്‌മെന്റ് ഇന്‍ അറബിക് ഫുള്‍ടൈം പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ്  എന്നീ കോഴ്‌സുകളുടെ പ്രവേശനത്തിനായി അപേക്ഷിച്ചവര്‍ 18-ന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ 0494 2407394, 9447530013.

വനിതാ ബേസ്‌ബോള്‍ ടീമിന് സ്വീകരണം

അഖിലേന്ത്യാ അന്തസ്സര്‍വകലാശാലാ വനിതാ ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കാലിക്കറ്റ് ടീമിന് സ്വീകരണം. വ്യാഴാഴ്ച വൈകീട്ട് മൂന്നരക്ക് പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന ടീമിനെ സര്‍വകലാശാലാ അധികൃതര്‍ സ്വീകരിക്കും. നാലരക്ക് സര്‍വകലാശാലാ സെനറ്റ് ഹൗസില്‍ അനുമോദനച്ചടങ്ങും സംഘടിപ്പിക്കുന്നുണ്ട്. ഗുവാഹട്ടിയിലെ റോയല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ടൂര്‍ണമെന്റിലാണ് കാലിക്കറ്റ് ചാമ്പ്യന്മാരായത്.

പെന്‍ഷന്‍കാര്‍ ആദായനികുതി സ്റ്റേറ്റ്‌മെന്റ് നല്‍കണം

കാലിക്കറ്റ് സര്‍വകലാശാലാ പെന്‍ഷന്‍കാര്‍ 2021-22 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി സ്റ്റേറ്റ്‌മെന്റ് ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം 20-ന് മുമ്പായി ധനകാര്യ വിഭാഗത്തില്‍ സമര്‍പ്പിക്കണം. സ്റ്റേറ്റ്‌മെന്റ് തയ്യാറാക്കുന്നതിനുള്ള ഫോമും മറ്റു വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പെന്‍ഷനേഴ്‌സ് സ്‌പോട്ടില്‍ ലഭ്യമാണ്.  പി.ആര്‍. 72/2022

സൗജന്യ അഭിമുഖ പരിശീലനം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ, പി.എസ്.സി. നടത്തിയ യു.പി.എസ്.എ. അദ്ധ്യാപക നിയമന പരീക്ഷയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായി സൗജന്യ അഭിമുഖ പരിശീലനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ പേര്, വയസ്, പഠിച്ച വിഷയം, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, വാട്‌സ് ആപ് നമ്പര്‍, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, പരീക്ഷയുടെ രജിസ്റ്റര്‍ നമ്പര്‍, ഏതു ജില്ലയിലെ ചുരുക്കപ്പട്ടികയില്‍, മെയില്‍/സപ്ലിമെന്ററി  എന്നിവ സഹിതം ugbkkd@uoc.ac.in എന്ന ഇ-മെയിലില്‍ 16-ന് വൈകീട്ട് 5 മണിക്ക് മുമ്പായി  അപേക്ഷിക്കുക. ഫോണ്‍ 0494 2405540

പരീക്ഷാ ഫലം

ബി.വോക്. ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷയുടെയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2020 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. ബി.വോക്. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെയും ബി.ടെക്.-ന് 27 വരെയും അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

എം.എ. സോഷ്യോളജി രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 പരീക്ഷയുടെയും മൂന്ന്, നാല് സെമസ്റ്റര്‍ അറബിക് നവംബര്‍ 2020 പരീക്ഷകളുടെയും എസ്.ഡി.ഇ. എം.എ. അവസാന വര്‍ഷ അറബിക് ഏപ്രില്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

സ്‌പോട്ട് അഡ്മിഷന്‍

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള പേരാമ്പ്ര റീജിയണല്‍ സെന്ററില്‍ എം.എസ്.ഡബ്ല്യു-വിന് എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്., ലക്ഷദ്വീപ്, ഭിന്നശേഷി വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് 13-ന് രാവിലെ 11 മണിക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്കും അവസരം. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. സംവരണ വിഭാഗങ്ങളുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കുന്നതാണ്.

പരീക്ഷ

ഒന്നാം വര്‍ഷ അദീബി ഫാസില്‍ പ്രിലിമിനറി ഏപ്രില്‍/മെയ് 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 17-ന് തുടങ്ങും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!