Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍:ജിയോളജി അസി. പ്രൊഫസര്‍ അഭിമുഖം

HIGHLIGHTS : ജിയോളജി അസി. പ്രൊഫസര്‍ അഭിമുഖം കാലിക്കറ്റ് സര്‍വകലാശാലാ ജിയോളജി പഠനവകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരി...

ജിയോളജി അസി. പ്രൊഫസര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ ജിയോളജി പഠനവകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 16-ന് രാവിലെ 9.45-ന് നടക്കും. യോഗ്യരായവരുടെ പേരും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

sameeksha-malabarinews

പി.ജി. പ്രവേശനം റാങ്ക്‌ലിസ്റ്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2021-22 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രോഗ്രാമുകള്‍ക്ക്  ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതിനായി ഓരോ പ്രോഗ്രാമിനും അപേക്ഷിച്ചവരുടെ റാങ്ക്‌ലിസ്റ്റ് പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ (admission.uoc.ac.in) പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി റാങ്ക്‌നില പരിശോധിച്ച് കോളേജില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നേടേണ്ടതാണ്.

അധ്യാപക പരിശീലനം തുടങ്ങി

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ സംഘടിപ്പിച്ച മലയാളം-കേരളപഠനം വിഷയത്തിലെ ആറാമത് അദ്ധ്യാപക പരിശീലനം തുടങ്ങി. കവി സച്ചിദാനന്ദന്‍ ഓണ്‍ലൈനില്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. സര്‍വകലാശാലാ മലയാളവിഭാഗം മേധാവി ഡോ. ആര്‍.വി.എം. ദിവാകരന്‍ മുഖ്യപ്രഭാഷണം നടത്തി. എച്ച്.ആര്‍.ഡി.സി. ഡയറക്ടര്‍ ഡോ. ടി.എ. അബ്ദുള്‍ മജീദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി. പ്രസീത സ്വാഗതവും ഡോ. ഇ.എം. സുരജ നന്ദിയും പറഞ്ഞു. പരിശീലനം 15-ന് സമാപിക്കും.

എല്‍.എല്‍.ബി. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ 3 വര്‍ഷ, 5 വര്‍ഷ എല്‍.എല്‍.ബി. കോഴ്‌സുകളില്‍ എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. 31-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. ന്യൂമറിക് രജിസ്റ്റര്‍ നമ്പറിലുള്ളവര്‍ അപേക്ഷ നേരിട്ട് സമര്‍പ്പിക്കേണ്ടതാണ്. 2022 ജനുവരി 5-നകം ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട് ചലാന്‍ റസീറ്റ് സഹിതം പരീക്ഷാ ഭവനില്‍ സമര്‍പ്പിക്കണം. ന്യൂമറിക് രജിസ്റ്റര്‍ നമ്പറിലുള്ളവര്‍ മുന്‍ പരീക്ഷകളുടെ മാര്‍ക്ക്‌ലിസ്റ്റ് പകര്‍പ്പുകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഓരോ സെമസ്റ്ററിനും 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ആദ്യത്തെ 5 പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്നു വരുന്ന ഓരോ പേപ്പറിനും 1000 രൂപയുമാണ് പരീക്ഷാ ഫീസ്. പരീക്ഷാ തീയതിയും കേന്ദ്രവും പിന്നീട് പ്രഖ്യാപിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!