കാലിക്കറ്റില്‍ അന്തര്‍കലാലയ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ അന്തര്‍കലാലയ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന് സര്‍വകലാശാലാ ജിമ്മിജോര്‍ജ് ജിംനേഷ്യത്തിലെ റിങ്ങില്‍ തുടക്കമായി.

ചൊവ്വാഴ്ച നടന്ന വനിതകളുടെ മത്സരത്തില്‍ മുപ്പതോളം കോളേജുകളില്‍ നിന്നായി 12 വിഭാഗങ്ങളില്‍ 69 പേര്‍ മത്സരിച്ചു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പുരുഷവിഭാഗം മത്സരം നടക്കും. 13 വിഭാഗങ്ങളിലാണ് മത്സരം.

വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് കായികവിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ദ്രോണാചാര്യ ജേതാവ് ഡി. ചന്ദ്രലാല്‍, കാര്‍ഷിക സര്‍വകലാശാലാ കായികവിഭാഗം മേധാവി ഡോ. ടി.ഐ. മനോജ്, ഉപമേധാവി ഡോ. എം.ആര്‍. ദിനു, അസി. ഡയറക്ടര്‍ ഡോ. കെ. ബിനോയ്, ബോക്‌സിങ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ. റജി തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top