Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍: ബി.എഡ്. പ്രവേശനത്തിന് പുതിയ കോളേജുകള്‍

HIGHLIGHTS : Calicut University News

കമ്മ്യൂണിറ്റി ക്വാട്ടയില്‍ ബിരുദ പ്രവേശനം

എയ്ഡഡ് കോളേജുകളില്‍ 2021-22 അദ്ധ്യയന വര്‍ഷത്തെ കമ്മ്യൂണിറ്റി ക്വാട്ടയിലെ ബിരുദ പ്രവേശനം തുടങ്ങി. സപ്തംബര്‍ 28 മുതല്‍ 30 വരെ സ്റ്റുഡന്റ്സ് ലോഗിന്‍ വഴി റിപ്പോര്‍ട്ട് ചെയ്തവരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ റാങ്ക് പട്ടിക അതത് കോളേജുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. പ്രവേശനം ലഭിച്ചവര്‍ മാന്റേറ്ററി ഫീസ് അടയ്ക്കേണ്ടതാണ്. റാങ്ക്നില സ്റ്റുഡന്റ്സ് ലോഗിന്‍ വഴി പരിശോധിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ (https://admission.uoc.ac.in)

sameeksha-malabarinews

ബി.എഡ്. പ്രവേശനത്തിന് പുതിയ കോളേജുകള്‍

കാലിക്കറ്റ് സര്‍വകലാശാല 2021-22 അദ്ധ്യയന വര്‍ഷത്തെ സ്പെഷ്യല്‍ ബി.എഡ്. പ്രവേശനത്തിന് കോഴിക്കോട് ചേവായൂരിലെ കോംപൊസിറ്റ് റീജണല്‍ സെന്റര്‍ ഫോര്‍ ഡവലപ്മെന്റ്, റീഹാബിലിറ്റേഷന്‍ ആന്റ് എംപവര്‍മെന്റ് ഓഫ് പേഴ്സണ്‍സ് വിത്ത് ഡിസബിലിറ്റീസ് എന്ന കോളേജും ബി.എഡ്. പ്രവേശനത്തിന് മലപ്പുറം കാവന്നൂര്‍ മജ്മ ട്രെയ്നിംഗ് കോളേജും പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ച വര്‍ക്ക് എഡിറ്റ് സൗകര്യം ഉപയോഗിച്ച് കോളേജുകള്‍ കൂട്ടിച്ചേര്‍ക്കാവുന്നതാണ്. ഫോണ്‍ : 0494 2407016, 7017

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ അഫ്സലുല്‍ ഉലമയില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് കരാര്‍ നിയമനത്തിനുള്ള പാനല്‍ തയ്യാറാക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 6 ആണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ (www.uoc.ac.in)

ട്യൂഷന്‍ ഫീസ്

എസ്.ഡി.ഇ. 2019 പ്രവേശനം സി.ബി.സി.എസ്.എസ്.-യു.ജി. 5, 6 സെമസ്റ്റര്‍ ട്യൂഷന്‍ ഫീസ് പിഴ കൂടാതെ ഒക്ടോബര്‍ 30 വരെയും 100 രൂപ പിഴയോടെ നവംബര്‍ 15 വരെയും ഓണ്‍ലൈനായി അടയ്ക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ (ംംം.റെലൗീര.മര.ശി). ഫോണ്‍ : 0494 2407356

പരീക്ഷാ അപേക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. നവംബര്‍ 2020 പരീക്ഷക്ക് പിഴ കൂടാതെ 12 വരെയും 170 രൂപ പിഴയോടെ 16 വരെയും ഫീസടച്ച് 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാ ഫലം

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.കോം. വൊക്കേഷണല്‍ നവംബര്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. 3, 4 സെമസ്റ്റര്‍ എം.എ. അറബിക് ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 16 വരെ അപേക്ഷിക്കാം.

ബി.എ.എം.എസ്. പ്രൊഫഷണല്‍ 2009 വരെ പ്രവേശനം സപ്തംബര്‍ 2018 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

യു.ജി., പി.ജി. എന്‍ട്രന്‍സ് പരീക്ഷ

എന്‍ട്രന്‍സ് പരീക്ഷ വഴി പ്രവേശനം നടത്തുന്ന യു.ജി., പി.ജി. കോഴ്സുകളിലേക്കുള്ള മാറ്റി വെച്ച പ്രവേശന പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഒക്ടോബര്‍ 6-ന് തുടങ്ങും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ (https://admission.uoc.ac.in).

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!