Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

HIGHLIGHTS : calicut university news

പുനര്‍മൂല്യനിര്‍ണയഫലം

കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റര്‍ ബികോം/ബികോം അഡീഷണല്‍ സ്‌പെഷ്‌യലൈസേഷന്‍/ബിബിഎ (സിയുസിബിസിഎസ്എസ്) ഏപ്രില്‍ 2020 പരീക്ഷയകളുടെ പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രസിദ്ധീകരിച്ചു. പിആര്‍ 412/2021
കാലിക്കറ്റ് സര്‍വകലാശാല എംഎസ് സി ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി ഒന്നാം സെമസ്റ്റര്‍ (സിയുസിഎസ്എസ്) ഡിസംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

sameeksha-malabarinews

പരീക്ഷ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ്.സി മാത്സ് (സിബിസിഎസ്എസ്) നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും മെയ് മൂന്ന് വരെ അപേക്ഷിക്കാം.

ഫീസ്

കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ബികോം/ബിബിഎ/ബിഎസ് സി മാത്സ് എന്നീ കോഴ്‌സുകളിലെ മൂന്ന്, നാല് സെമസ്റ്റര്‍ (2019 പ്രവേശനം, രണ്ടാം വര്‍ഷം) ട്യൂഷന്‍ഫീസ് നൂറ് രൂപ പിഴയോടെയും അഞ്ചും ആറും സെമസ്റ്റര്‍ (2018 പ്രവേശനം , മൂന്നാം വര്‍ഷം ) 500 രൂപ പിഴയോടെയും ഏപ്രില്‍ 30ന് മുമ്പായി ഓണ്‍ലൈനായി അടക്കേണ്ടതാണ്.

ബിപിഎഡ് രജിസ്‌ട്രേഷന്‍ തിയതി നീട്ടി

കാലിക്കറ്റ് സര്‍വ്വകലാശാല ഒന്നാം സെമസ്റ്റര്‍ ബിപിഎഡ് (ദ്വിവത്സര കോഴ്‌സ് ) റഗുലര്‍/സപ്ലിമെന്ററി നവംബര്‍ 2020 പരീക്ഷ (2018 പ്രവേശനം) യുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തിയതി നീട്ടി. . പിഴകൂടാതെ മെയ് മൂന്ന് വരെയും , 170 രൂപ പിഴയോട് കൂടി മെയ് ആറ് വരെയും ഫീസ് അടക്കാവുന്നതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ അവസാന തിയതി മെയ് ഏഴ്. അപേക്ഷ, എപിസി,ചലാന്‍ രസീപ്റ്റ് എന്നിവ പരീക്ഷാഭവനില്‍ എത്തിക്കേണ്ട അവസാന തിയതി മെയ് ഏഴ്. ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാനുള്ള ലിങ്ക് അവസാന തിയറി പരീക്ഷക്ക് ശേഷം 15 ദിവസം ലഭ്യമായിരിക്കും.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍മാനേജ്‌മെന്റ് ലക്കിടിയിലെ നാലാം വര്‍ഷ ബിഎച്എം റഗുലര്‍ സപ്ലിമെന്ററി ഏപ്രില്‍ 2021 (2015 മുതല്‍ പ്രവേശനം) പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പിഴകൂടാതെ ഏപ്രില്‍ 30 വരെയും 170 രൂപ പിഴയോടെ മെയ് നാല് വരെയും ഫീസടച്ച് മെയ് ആറ് വരെ രജിസ്റ്റര്‍ചെയ്യാം. യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, എപിസി ഫീ റസീപ്റ്റ് എന്നിവ മെയ് ആറിനകം പരീക്ഷാഭവനിലെത്തണം. ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാനുള്ള സമയം അവാസന തിയറി പരീക്ഷക്കുശേഷം 15 ദിവസമായിരിക്കും.

കാലിക്കറ്റ് സര്‍വ്വകലാശശാല നാലാം വര്‍ഷ ബിപിഎഡ് ഇന്റഗ്രേറ്റഡ് റഗുലര്‍/സപ്ലിമെന്ററി ഏപ്രില്‍ 2021 പരീക്ഷക്ക് (2013 പ്രവേശനം ) മെയ് ആറ് വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പിഴകൂടാതെ ഏപ്രില്‍ 30 വരെയും 170 രൂപ പിഴയോട് കൂടി മെയ് നാല് വരെയും ഫീസടക്കാം. യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, എപിസി, ഫീ റസീപ്റ്റ് എന്നിവ മെയ് ആറിനകം പരീക്ഷാഭവനില്‍ എത്തണം. അവസാന തിയറി പരീക്ഷക്ക് ശേഷം 15 ദിവസത്തിനകം ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!