കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

Calicut University News

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
പരീക്ഷ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2015 പ്രവേശനം ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. ഓണേഴ്‌സ്, 2017 പ്രവേശനം അഞ്ചാം സെമസ്റ്റര്‍ 3 വര്‍ഷ എല്‍.എല്‍.ബി. യൂണിറ്ററി ഡിസംബര്‍ 2020 സേ പരീക്ഷകള്‍ക്ക് പിഴ കൂടാതെ 12 വരേയും 170 രൂപ പിഴയോടെ 15 വരേയും ഫീസടച്ച് 16 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

സര്‍വകലാശാല പഠനവിഭാഗങ്ങളിലെ സി.ബി.സി.എസ്.എസ്. 2017 പ്രവേശനം ബിരുദാനന്തരബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും 2019 പ്രവേശനം എം.എസ്.സി. ഫോറന്‍സിക് സയന്‍സ് ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്കും പിഴ കൂടാതെ 16 വരേയും 170 രൂപ പിഴയോടെ 20 വരേയും ഫീസടച്ച് 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷകള്‍ മാറ്റി

കാലിക്കറ്റ് സര്‍വകലാശാല 9-ന് നടത്താന്‍ നിശ്ചയിച്ച സി.ബി.സി.എസ്.എസ്. 2019 സ്‌കീം, 2019 പ്രവേശനം മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2020 റഗുലര്‍ പരീക്ഷ മാറ്റി വെച്ചു പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അഫിലിയേറ്റഡ് കോളേജുകളിലെ സി.ബി.സി.എസ്.എസ്. 2019 സ്‌കീം, 2019 പ്രവേശനം മൂന്നാം സെമസ്റ്റര്‍ എം.എ. മലയാളം വിത്ത് ജേണലിസം നവംബര്‍ 2020 റഗുലര്‍ പരീക്ഷ 21-ന് നടക്കും.

ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാല മൂന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെ ഇന്റേണല്‍മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് സര്‍വകലാശാല വെബ്‌സൈറ്റില്‍ 22 വരെ ലഭ്യമാണ്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •