ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവിനെ പിടികൂടി

In Manjeri, a youth was caught with cannabis being smuggled on a bike

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മഞ്ചേരി: ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവിനെ പിടികൂടി. മാരിയാട് മേലേമുക്ക് സ്വദേശി വടക്കുവീട്ടില്‍ ഉമ്മര്‍ എന്നയാളെയാണ്‌ ബൈക്കില്‍ കടത്തുകയായിരുന്ന 60 ഗ്രാം കഞ്ചാവുമായി പിടികൂടിയത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും, എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗവും സംയുക്തമായി നടത്തിയ വാഹനപരിശോധനയില്‍ പൂക്കോട്ടുര്‍ ചീനിക്കലില്‍ വെച്ചാണ് കഞ്ചാവുമായി യുവാവിനെ പിടികൂടിയത്.

വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന കഞ്ചാവിനെ കുറിച്ച് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ഉമ്മറിന്റെ മുറിയിലെ കട്ടിലിന്റെ അടിയില്‍ സൂക്ഷിച്ചിരുന്ന 1.310 കിലോഗ്രാം കഞ്ചാവ്, 50 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങള്‍, 1,04,410 രൂപ, തൂക്കം നോക്കുന്നതിനും പാക്ക് ചെയ്യുന്നതിനുമുള്ള ഉപകരണങ്ങള്‍ എന്നിവ എക്‌സൈസ് സംഘം കണ്ടെടുത്തു.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നിഗീഷ് എ. ആറിനോടൊപ്പം, മലപ്പുറം ഇന്റലിജന്‍സ് വിഭാഗം ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീക്, പ്രിവന്റീവ് ഓഫീസര്‍ ടി. ഷിജുമോന്‍, മഞ്ചേരി എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.ടി ഹഷീക്, ജിഷില്‍ നായര്‍, ഷബീറലി, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ രോഹിണി ,ഡ്രൈവര്‍ ശശീന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •