Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

HIGHLIGHTS : calicut university news

പുനര്‍മൂല്യനിര്‍ണയഫലം

കാലിക്കറ്റ് സര്‍വകലാശാല എം.എസ് സി ഫിസിക്‌സ്, കെമിസ്ട്രി നവംബര്‍ 2019 പരീക്ഷയുടെ ഒന്നാം സെമസസ്റ്റര്‍ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

sameeksha-malabarinews

കാലിക്കറ്റ് സര്‍വ്വകലാശാല പുതുക്കിയ സമയപട്ടിക പ്രകാരം ഈ മാസം 19, 20 തിയതികളില്‍ നടക്കുന്ന വിദൂരവിദ്യാഭ്യാസം മുഖേനയുള്ള ബിഎ രണ്ടാം സെമസ്റ്റര്‍ ഇംഗ്ലീഷ്, മലയാളം റഗുലര്‍/സപ്ലിമെന്ററി ഏപ്രില്‍ 2020 പരീക്ഷക്ക് എന്‍എസ്എസ് ട്രെയിനിങ് കോളേജ് ഒറ്റപ്പാലം സെന്റര്‍ ലഭിച്ചവര്‍ എഎംസി ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍, മണിശ്ശേരി ഒറ്റപ്പാലം സെന്ററില്‍ ഹാജരാകണം.

പ്രൊജക്റ്റ് സമര്‍പ്പണം

കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റര്‍ (2018 പ്രവേശനം) ബിബിഎ വിദ്യാര്‍ത്ഥികള്‍ പ്രൊജക്ടുകള്‍ അവരവര്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ള സെന്ററുകളില്‍ ഐഡന്റിറ്റി കാര്‍ഡ് സഹിതം ഹാജരായി കോഓര്‍ഡിനേറ്റര്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. പ്രൊജക്റ്റിനെ അടിസ്ഥാനമാക്കിയുള്ള വൈവോവോസി പരീക്ഷ കോഴ്‌സ് കോഓര്‍ഡിനേറ്ററുടെ നിര്‍ദേശപ്രകാരം അതത് സെന്ററുകളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സെന്ററുകളിലെ കോഴ്‌സ് കോര്‍ഡിനേറ്ററുമായി ബന്ധപ്പെടുക.തൃശൂര്‍ പാലക്കാട് ജില്ലകള്‍ പരീക്ഷാകേന്ദ്രമായിട്ടുള്ളവര്‍ തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ 24, 25 തിയതികളിലും, മലപ്പുറം ജില്ല പരീക്ഷാ കേന്ദ്രമായിട്ടുള്ളവര്‍ വളാഞ്ചേരി എംഇഎസ്‌കെവിഎം കോളേജില്‍ 24, 25 തിയതികളിലും , കോഴിക്കോട് ജില്ല പരീക്ഷാ കേന്ദ്രമായിട്ടുള്ളവര്‍ മടപ്പള്ളി ഗവണ്‍മെന്റ് കോളേജില്‍ 21 മുതല്‍ 25 വരെയും പ്രൊജക്റ്റ് സമര്‍പ്പിക്കാം

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല എം.എ കംപാരേറ്റീവ് ലിറ്ററേച്ചര്‍ നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2020 പരീക്ഷയുടെ (സിസിഎസ്എസ്)പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!