കാലിക്കറ്റ് സര്‍വകലാശാല; ലെയ്‌സണ്‍ ഓഫീസര്‍ നിയമനം

ലെയ്‌സണ്‍ ഓഫീസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലക്ക് വേണ്ടി ന്യൂഡല്‍ഹിയില്‍ ലെയ്‌സണ്‍ ഓഫീസര്‍  പാര്‍ട്ട് ടൈം കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 12. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

വെറ്ററിനറി സര്‍ജന്‍ വാക് ഇന്‍ ഇന്റര്‍വ്യൂ

കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ് സയന്‍സ് പഠനവകുപ്പില്‍ വെറ്ററിനറി സര്‍ജനെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജനുവരി 14-ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ഥികള്‍ രാവിലെ ഒമ്പതരക്ക് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റില്‍.

ഫോട്ടോഗ്രാഫി മത്സരവിജയികള്‍

കാലിക്കറ്റ് സര്‍വകലാശാലയുടെ ശാസ്ത്രയാന്‍ ഓപ്പണ്‍ ഹൗസ് പ്രദര്‍ശനത്തിനോടനുബന്ധിച്ച് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വിഷയമാക്കി നടത്തിയ ഫോട്ടാഗ്രാഫി മത്സരത്തിലെ വിജയികള്‍: സാദിഖ് മുഹമ്മദ്, വി.ടി. അഭിഷേക്, സി.എം. ഷാജി. വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് ശാസ്ത്രയാന്‍ പ്രദര്‍ശനച്ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് കോ-ഓര്‍ഡിനേറ്റര്‍ ഡോ. മുഹമ്മദ് ഷാഹിന്‍ തയ്യില്‍ അറിയിച്ചു.


വിദൂരവിദ്യാര്‍ഥികള്‍ സി.യു.എസ്.എസ്.പി.
സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

കാലിക്കറ്റ് സര്‍വകലാശാലാ വിദൂര-ഓണ്‍ലൈന്‍ വിഭാഗം (സി.ഡി.ഒ.ഇ.) വഴി 2023 വര്‍ഷത്തില്‍ യു.ജി.-സി.ബി.സി.എസ്.എസ്. റഗുലേഷന്‍ പ്രകാരം പ്രവേശനം നേടിയവരും റീ അഡ്മിഷന്‍, സ്ട്രീം ചേഞ്ച് എന്നിവയിലൂടെ സി.ബി.സി.എസ്.എസ്. 2023 ബാച്ചില്‍ പ്രവേശനം നേടിയവരുമായ ബി.എ., ബി.കോം., ബി.ബി.എ. വിദ്യാര്‍ഥികളുടെ ശ്രദ്ധയ്ക്ക്. കോഴ്‌സ് പൂര്‍ത്തീകരണത്തിനായി സ്റ്റുഡന്റ് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്ത സി.യു.എസ്.എസ്.പി./ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നിരസിച്ചിട്ടുണ്ടെങ്കില്‍ കാരണസഹിതം ഇത് പോര്‍ട്ടലില്‍ കാണാവുന്നതാണ്. തെറ്റുതിരുത്തി പുതുക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ ജനുവരി 15 വരെ അപ് ലോഡ് ചെയ്യാന്‍ അവസരമുണ്ട്. 2023 വര്‍ഷത്തില്‍ പ്രവേശനം നേടിയവരില്‍ ഇതുവരെ സി.യു.എസ്.എസ്.പി./ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യാത്തവര്‍ക്കും അവസരം പ്രയോജനപ്പെടുത്താം. സര്‍ട്ടിഫിക്കറ്റ് നല്‍കാത്തവര്‍ക്ക് കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡ്, ബിരുദസര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കില്ല. വിശദവിവരങ്ങള്‍ വിദൂരവിഭാഗം വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. വിത് ക്രിമിനല്‍ ലോ ആന്റ് കോണ്‍സ്റ്റിറ്റിയൂഷണല്‍ ലോ (ഡബിള്‍ സ്‌പെഷ്യലൈസേഷന്‍) ജൂണ്‍ 2025 റഗുലര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ എം.ടി.എ. ഏപ്രില്‍ 2025 റഗുലര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിഭാഗം നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. (2011 മുതല്‍ 2013 വരെ പ്രവേശനം) സെപ്റ്റംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 11 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എഫ്.വൈ.യു.ജി.പി. നവംബര്‍ 2025 റഗുലര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിഭാഗം ബി.എ., ബി.എ. അഫ്‌സല്‍ ഉല്‍ ഉലമ, ബി.എ. മള്‍ട്ടിമീഡിയ (2014 മുതല്‍ 2016 വരെ പ്രവേശനം) ഒറ്റത്തണവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 26 മുതല്‍ ജനുവരി 10 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്) റഗുലര്‍, സപ്ലിമെന്ററി ഏപ്രില്‍ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനുള്ള ലിങ്ക് ജനുവരി ആറ് വരെ ലഭ്യമാകും.


പരീക്ഷാ രജിസ്‌ട്രേഷന്‍

ഒന്ന്, മൂന്ന് അഞ്ച്, ഏഴ്, ഒമ്പത് സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. റഗുലര്‍, സപ്ലിമെന്ററി നവംബര്‍ 2025, സപ്ലിമെന്ററി ഏപ്രില്‍ 2025, ഏപ്രില്‍ 2026 പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി പിഴയില്ലാതെ ജനുവരി ഏഴ് വരെയും 200 രൂപ പിഴയോടെ എട്ട് വരെയും രജിസ്റ്റര്‍ ചെയ്യാം.

പുനര്‍മൂല്യനിര്‍ണയഫലം

രണ്ടാം സെമസ്റ്റര്‍ എം.ബി.എ. (ഐ.എഫ്.), രണ്ടാം സെമസ്റ്റര്‍ എം.ബി.എ. (എച്ച്.സി.എം.) ജൂലൈ 2025 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. ഹോണേഴ്‌സ് (2019 മുതല്‍ 2025 വരെ പ്രവേശനം) നവംബര്‍ 2025 റഗുലര്‍, സപ്ലിമെന്ററി പരീക്ഷളും 2017, 2018 പ്രവേശനം ഏപ്രില്‍ 2025 സപ്ലിമെന്ററി പരീക്ഷകളും ജനുവരി 19-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

സര്‍വകലാശാലാ പഠനവകുപ്പുകളിലെ എന്‍.എസ്.എസ്. ഗ്രേസ് മാര്‍ക്ക് അര്‍ഹരായ ഒന്ന് മുതല്‍ നാല് വരെ സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. വിദ്യാര്‍ഥികള്‍ വകുപ്പ് മേധാവിയുടെ ശുപാര്‍ശ സഹിതം അപേക്ഷ പരീക്ഷാഭവനിലെ പി.ജി. ബ്രാഞ്ചില്‍ ലഭ്യമാക്കണം. അവസാന തീയതി : ജനുവരി 15.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top