താനൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി

താനൂർ : ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഉപേക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി .

തിരൂർ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ സുർജിത് കെ. എസിന്റെ നേതൃത്വത്തിൽ തിരൂർ എക്സൈസ് സംഘവും തിരൂർ ആർ.പി.എഫും സംയുക്തമായി താനൂർ റെയിൽവേ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലുമായി നടത്തിയ പരിശോധനയിൽ താനൂർ റെയിൽവേ സ്റ്റേഷന്റെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഉടമസ്ഥനില്ലാതെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിലാണ് ഷോൾഡർ ബാഗിൽ അടക്കം ചെയ്ത 7.6 കിലോ ഗ്രാം കഞ്ചാവ് കണ്ടെത്തിയത് .

തിരൂർ എക്സൈസ് സർക്കിൾ ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ സുർജിത് കെ.എസുംസംഘവും ചേർന്ന് കേസെടുത്തു .

തത്സമയം ബാഗിന്റെ ഉടമസ്ഥനെ സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തിയതിൽ ആരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല.പരിശോധനയിൽ തിരൂർ RPF സബ് ഇൻസ്‌പെക്ടർ കെ.എം സുനിൽകുമാർ, RPF ഹെഡ് കോൺസ്റ്റബിൾ എൻ. ഗോകുൽദാസ്, എക്സൈസ് പ്രിവന്റീവ് ഓഫീസർ ഷിജിത്ത് എം.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ കണ്ണൻ എ.വി, വിഷ്ണു എം അഭിലാഷ് എന്നിവർ പങ്കെടുത്തു.

പ്രതിയെ കുറിച്ച് തുടരന്വേഷണം നടത്തുമെന്ന് തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സാദിഖ് .എ അറയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top