കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;സര്‍വകലാശാലാ പാര്‍ക്ക് തുറക്കില്ല

മോളിക്യുലാര്‍ ബയോളജി പരിശീലനം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സുവോളജി പഠന വിഭാഗവും സെന്റര്‍ ഫോര്‍ അഡ്വാന്‍സസ് ഇന്‍ മോളിക്യുലാര്‍ ബയോളജിയും സയുക്തമായി സംഘടിപ്പിക്കുന്ന മോളിക്യുലാര്‍ ബയോളജി പരിശീലന പരിപാടിയുടെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. എം. കെ. ജയരാജ് നിര്‍വഹിച്ചു.  വകുപ്പ് മേധാവി ഡോ. ഇ. എം. മനോജം അധ്യക്ഷത വഹിച്ചു. സെന്റര്‍ ഫോര്‍ അഡ്വാന്‍സസ് ഇന്‍ മോളികുലര്‍ ബയോളജി ഡയറക്ടര്‍ ഡോ. വി.എം. കണ്ണന്‍,  ഡോ. വൈ. ഷിബു വര്‍ധനന്‍, ഡോ. കെ. കെ. ഇല്യാസ്, വി. അലീഷ എന്നിവര്‍ സംസാരിച്ചു. ബയോ ഇന്‍ഫോര്‍മാറ്റിക്‌സ് ഫോര്‍ മോളിക്യുലര്‍ ബയോളജിസ്റ്റ്‌സ് എന്ന  വിഷയത്തില്‍ മണിപ്പാല്‍ യൂണിവേഴ്‌സിറ്റി സെല്‍ ആന്‍ഡ് മോളിക്യുലാര്‍ വിഭാഗം പ്രൊഫ. ശ്യാമപ്രസാദ് പ്രഭാഷണം നടത്തി. നിലവില്‍ മൂന്നു മാസവും ആറു മാസവും  ദൈര്‍ഘ്യമുള്ള പരിശീലന പരിപാടിയില്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ് പങ്കെടുക്കുന്നത്.

സര്‍വകലാശാലാ പാര്‍ക്ക് തുറക്കില്ല

ഏപ്രില്‍ 14, 15 16 തീയതികളില്‍ സര്‍വകലാശാലാ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതല്ല.

അറബി അസി. പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളില്‍ അറബി അസി. പ്രൊഫസര്‍ കരാര്‍ നിയമനത്തിനുള്ള പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 28-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഇന്റഗ്രേറ്റഡ് എം.എ. അസി. പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ഇന്റഗ്രേറ്റഡ് എം.എ. ഡവലപ്‌മെന്റ് സ്റ്റഡീസ് പഠനവകുപ്പില്‍ 2023-24 അദ്ധ്യയന വര്‍ഷത്തില്‍ സോഷ്യോളജി അസി. പ്രൊഫസറെ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യു.ജി.സി. മാനദണ്ഡമനുസരിച്ചുള്ള യോഗ്യതകളുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം 19-ന് രാവിലെ 10.30-ന് സര്‍വകലാശാലാ കാമ്പസിലെ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ ഹാജരാകണം. ഫോണ്‍ 8606622200, 0494 2407345.

സിണ്ടിക്കേറ്റ് മീറ്റിംഗ്

കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് മീറ്റിംഗ് 13-ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ സിണ്ടിക്കേറ്റ് കോണ്‍ഫറന്‍സ് റൂമില്‍ നടക്കും.

ജൂനിയര്‍ റിസര്‍ച്ച് ഫെലോ / പ്രൊജക്ട് അസോസിയേറ്റ്-1
അപേക്ഷ ക്ഷണിച്ചു

ഡി.എസ്.ടി.-എസ്.ഇ.ആര്‍.ബി. പ്രൊജക്ടില്‍ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായ കാലിക്കറ്റ് സര്‍വകലാശാലാ ഭൗതികശാസ്ത്ര പഠനവിഭാഗം പ്രൊഫസര്‍ ഡോ. കെ.പി. സുഹൈലിനു കീഴില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോ / പ്രൊജക്ട് അസോസിയേറ്റ്-1 ആകാന്‍ യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം 20-ന് മുമ്പായി zuhail@uoc.ac.in എന്ന ഇ-മെയിലില്‍ അപേക്ഷിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 8714313267.

പരീക്ഷാ ഫലം

എട്ടാം സെമസ്റ്റര്‍ ബി.ബി.എ. – എല്‍.എല്‍.ബി. (ഓണേഴ്‌സ്) നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ അപേക്ഷിക്കാം.

പരീക്ഷ

നാലാം സെമസ്റ്റര്‍ ബി.കോം.-ബി.ബി.എ. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 15-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

1, 2, 3 സെമസ്റ്റര്‍ എം.സി.എ. ലാറ്ററല്‍ എന്‍ട്രി ഏപ്രില്‍ 2022, ഡിസംബര്‍ 2022, ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 24 വരെയും 170 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.എ., ബികോം., ബി.ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 24 വരെയും 170 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

എം.സി.എ മൂന്നാം സെമസ്റ്റര്‍ ലാറ്ററല്‍ എന്‍ട്രി ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയുടെയും അഞ്ചാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
error: Content is protected !!
Scroll to Top