Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍:പരീക്ഷാ അപേക്ഷ

HIGHLIGHTS : calicut university news

അനുശോചിച്ചു

മുന്‍ മന്ത്രിയും ദീര്‍ഘകാലം കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ്, സിന്‍ഡിക്കേറ്റ് അംഗവുമായിരുന്ന ടി. ശിവദാസ മേനോന്റെ നിര്യാണത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അനുശോചിച്ചു. സര്‍വകലാശാല സ്ഥാപിതമായ 1968 മുതല്‍ 1984 ജൂലായ് വരെ സെനറ്റംഗമായും 1976, 1980 വര്‍ഷങ്ങളില്‍ രണ്ട് തവണ സിന്‍ഡിക്കേറ്റംഗമായും ശിവദാസമേനോന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സര്‍വകലാശാലയുടെ പുരോഗതിക്കായി തീരുമാനങ്ങളെടുക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് വി.സി. അനുസ്മരിച്ചു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് എന്നിവരും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തി. സര്‍വകലാശാലക്ക് വേണ്ടി രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ് വിന്‍ സാംരാജ്, സിന്‍ഡിക്കേറ്റംഗം ഡോ. കെ.പി. വിനോദ് കുമാര്‍ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.

sameeksha-malabarinews

ടെക്‌നീഷ്യന്‍ (ലൈറ്റിംഗ്) അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂരിലുള്ള സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ആര്‍ട്‌സില്‍ ടെക്‌നീഷ്യന്‍ (ലൈറ്റിംഗ്) തസ്തികയില്‍ നിയമനത്തിന് അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം ജൂലൈ 14-ന് സര്‍വകലാശാലാ ഭരണ കാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

വെറ്ററിനറി സര്‍ജന്‍ – വാക് ഇന്‍ ഇന്റര്‍വ്യൂ

കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ് സയന്‍സ് പഠനവിഭാഗത്തില്‍ 2022-23 അദ്ധ്യയന വര്‍ഷത്തേക്ക് ഒരു വെറ്ററിനറി സര്‍ജനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ജൂലൈ 7-ന് രാവിലെ 11 മണിക്കാണ് ഇന്റര്‍വ്യൂ. പ്രായപരിധി 45 വയസ്. പ്രതിമാസ വേതനം 40000 രൂപ.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ ജൂലൈ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. നവംബര്‍ 2020, നവംബര്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ജൂലൈ 21 വരെയും 170 രൂപ പിഴയോടെ 25 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ ലിങ്ക് ജൂലൈ 4 മുതല്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!