കാലിക്കറ്റിൽ നിന്ന് ഈ മാസം വിരമിക്കുന്നത് 32 പേർ

HIGHLIGHTS : 32 people are retiring from Calicut this month

cite

കാലിക്കറ്റിൽ നിന്ന് ഈ മാസം വിരമിക്കുന്നത് 32 പേർ

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഈ മാസം വിരമിക്കുന്ന അധ്യാപക / അനധ്യാപക ജീവനക്കാർക്ക് സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ടിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി. സുനോജ് കുമാർ, ഫിനാൻസ് ഓഫീസർ വി. അൻവർ, വെൽഫെയർ ഫണ്ട് ഭാരവാഹികളായ പി. നിഷ, കെ.പി. പ്രമോദ് കുമാർ, വിവിധ സംഘടനാ പ്രതിനിധികളായ ഡോ. സി. പ്രമോദ്, ഡോ. സി.ഡി. സെബാസ്റ്റ്യൻ, എൻ.പി. ജംഷീർ, കെ. പ്രവീൺ കുമാർ, ടി. മുഹമ്മദ് സാജിദ്, പി. പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ പഠനവകുപ്പുകളിലെ അധ്യാപകരായ ഡോ. ജോൺ ഇ. തോപ്പിൽ (ബോട്ടണി), ഡോ. കെ. ജയകുമാർ (സ്റ്റാറ്റിസ്റ്റിക്‌സ്), മിനി സുകുമാർ (വുമൺ സ്റ്റഡീസ്), ഡോ. സി. നസീമ (എജ്യുക്കേഷൻ), ഡോ. പി. സോമനാഥൻ (മലയാള – കേരള പഠനം), ജോയന്റ് രജിസ്ട്രാർമാരായ വി.ബി. സുരേഷ്, ടി.പി. ദാമോദരൻ, ഡെപ്യൂട്ടി രജിസ്ട്രാർമാരായ പി. മുഹമ്മദ് ബഷീർ, വിനോദ് എൻ. നീക്കാമ്പുറത്ത്, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ കെ. ശിവദാസൻ, അസിസ്റ്റന്റ് രജിസ്ട്രാർ ഒ.സി. ശശി, അസിസ്റ്റന്റ് ലൈബ്രേറിയൻ രാജു കെ. ജോർജ്, സെക്ഷൻ ഓഫീസർമാരായ എസ്. ഷെറിമോൾ, കെ. രാജൻ, എം. അബ്‌ദുൾ ഹക്കീം, കെ.സി. ബിന്ദു, കെ. ഷരീഫ, സി.കെ. അബ്‌ദുൽ ലത്തീഫ്, കെ.കെ. തങ്കമണി, ഓഫീസ് സൂപ്രണ്ട് എസ്. രാജശ്രീ, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർമാരായ കെ.വി. രതീദേവി, എ.വി. ഉമ്മർ ഫാറൂഖ്, സ്റ്റോർ കീപ്പർ ഫാർമസിസ്റ്റ് വി. ധനിക് ലാൽ, സീനിയർ ഗ്രേഡ് അസിസ്റ്റന്റുമാരായ എ.ടി. വിശ്വനാഥൻ, കെ. രജനി, കമ്പ്യൂട്ടർ അസിസ്റ്റന്റുമാരായ പി.ജെ. ഗീതാഷെറിൻ, എൻ. സ്വപ്ന, സീനിയർ ഇലക്ട്രീഷ്യൻ കെ. മുഹമ്മദലി, ഡ്രൈവർ എ. ബാബുരാജൻ, ലൈബ്രറി അസിസ്റ്റന്റുമാരായ ടി.പി. അസ്സൻകുട്ടി, ആർ. രുഗ്മിണി, ക്ലറിക്കൽ അസിസ്റ്റന്റ് കെ.ടി. അമ്മുക്കുട്ടി എന്നിവരാണ് ഈ മാസം വിരമിക്കുന്നത്.

 

അഫ്സൽ – ഉൽ – ഉലമ ( പ്രിലിമിനറി )

പ്രവേശനം 2025 – 2026

കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലേക്ക് 2025 – 2026 അധ്യയന വർഷത്തെ രണ്ടു വർഷ അഫ്സൽ – ഉൽ – ഉലമ ( പ്രിലിമിനറി ) പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജൂൺ അഞ്ച് വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഫീസ് എസ്.സി. / എസ്.ടി. – 205/- രൂപ, മറ്റുള്ളവർ – 495/- രൂപ. യോഗ്യത : എസ്.എസ്.എൽ.സി. / തത്തുല്യം. ഉയർന്ന പ്രായപരിധി 20 വയസ്. വിശദമായ വിജ്ഞാപനം പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ .

 

സീറ്റ് വർധനവിന്

അപേക്ഷാ തീയതി നീട്ടി

കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള ആർട്സ് ആന്റ് സയൻസ്, അറബിക് / ഓറിയന്റൽ കോളേജുകളിലെ വിവിധ ബിരുദ / ബിരുദാനന്തര പ്രോഗ്രാമുകളിലെ അനുവദനീയമായ സീറ്റുകളിലേക്ക് നിബന്ധനകൾക്ക് വിധേയമായി 2025 – 26 അധ്യയനവർഷത്തേക്ക് മാത്രമായി താത്കാലിക സീറ്റ് വർധനവിന് അപേക്ഷ ക്ഷണിച്ചിരുന്നു. പ്രസ്തുത അപേക്ഷാ തീയതി മെയ് 31 വരേക്ക് നീട്ടി.

 

പരീക്ഷാ അപേക്ഷ

എം.എഡ്. – രണ്ടാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) ജൂലൈ 2025, നാലാം സെമസ്റ്റർ ( 2020 പ്രവേശനം മുതൽ ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജൂൺ 16 വരെയും 200/- രൂപ പിഴയോടെ ജൂൺ 20 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂൺ രണ്ടു മുതൽ ലഭ്യമാകും

 

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ ( CCSS – 2023 പ്രവേശനം ) എം.എസ് സി. ഫിസിക്സ് നവംബർ 2024 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ ബി.പി.എഡ്. നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫ ലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂൺ 10 വരെ അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റർ എൽ.എൽ.ബി. യൂണിറ്ററി, ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് ( 2019 മുതൽ 2022 വരെ പ്രവേശനം ) നവംബർ 2024, ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് ( 2017, 2018 പ്രവേശനം ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂൺ 13 വരെ അപേക്ഷിക്കാം.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!