Section

malabari-logo-mobile

കോഴിക്കോട് ചെറുവാടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് പിതാവ് മരിച്ചു;മക്കളുടെ നില ഗുരുതരം

HIGHLIGHTS : കോഴിക്കോട്: ചെറുവാടിപ്പുഴയില്‍ കുളിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍പ്പെട്ട് പിതാവ് മരിച്ചു. മക്കളെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച...

കോഴിക്കോട്: ചെറുവാടിപ്പുഴയില്‍ കുളിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍പ്പെട്ട് പിതാവ് മരിച്ചു. മക്കളെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മുഹമ്മദലി(39)യാണ് മരിച്ചത്. മക്കളായ മുഫീദ(15), ഫാത്തിമ റിന്‍സ(12) എന്നിവരെയാണ് അതീവ ഗുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

sameeksha-malabarinews

ഇവര്‍ ബന്ധുവീട്ടില്‍ വിരുന്നിനെത്തിയതെന്നാണ് റിപ്പോര്‍ട്ട്. മക്കള്‍ ഒഴുക്കില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിതാവും അപകടത്തില്‍പ്പെടുകയായിരുന്നെന്നാണ് സൂചന. കൂടുതല്‍ വവിരങ്ങള്‍ ലഭ്യമായിട്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!