കോഴിക്കോട് കലക്ടര്‍ എന്‍.പ്രശാന്തിനെ മാറ്റി;യു.വി ജോസ് പുതിയ കലക്ടര്‍

കോഴിക്കോട്: കോഴിക്കോട് കലക്ടര്‍ എന്‍.പ്രശാന്തിനെ മാറ്റി. ടൂറിസം ഡറക്ടര്‍ യു.വി ജോസിനെ പുതിയ കലക്ടറായി ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.

മുന്‍സര്‍ക്കാറിന്റെ കാലത്ത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരവെയാണ് എന്‍. പ്രശാന്തിനെ 2015 ല്‍ കോഴിക്കോട് കളക്ടറായി നിയമിച്ചത്.

ഓപ്പറേഷന്‍ സുലൈമാനിയിലും സമൂഹമാധ്യമങ്ങളിലൂടെയും ഏറെ ശ്രദ്ധേയനായിരുന്നു അദേഹം. എം കെ രാഘവന്‍ എം.പി യുമായി സോഷ്യല്‍ മാഡീയയിലൂടെ ഉണ്ടായ തര്‍ക്കങ്ങളും ഇതില്‍ മുഖ്യമന്ത്രിക്ക് ഇടപെടേണ്ടി വന്നതും വിവാദമായിരുന്നു.

Share news
error: Content is protected !!
Scroll to Top