പുരസ്‌കാര നിറവില്‍ കാലിക്കറ്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി എന്‍.എസ്.എസ്

കോഴിക്കോട്:ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം 2025ലെ റീജ്യണല്‍തല പുരസ്‌കാരം കാലിക്കറ്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി ടീം പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്‍ എസ് കെ ഉമേഷില്‍നിന്ന് ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഹയര്‍സെക്കന്‍ഡറി അക്കാദമിക് ജോയിന്റ് ഡയറക്ടറും എന്‍എസ്എസ് സ്റ്റേറ്റ് പ്രോഗ്രാം കോഓഡിനേറ്ററുമായ ഡോ. എസ് ഷാജിത അധ്യക്ഷയായി. എന്‍ എസ് എസ് സ്റ്റേറ്റ് ഓഫീസര്‍ ഡോ. ഡി ദേവിപ്രിയ എന്‍എസ്എസ് സന്ദേശം നല്‍കി. ആര്‍ഡിഡി വി അജിത, റീജ്യണല്‍ പ്രോഗ്രാം കണ്‍വീനര്‍ എസ് രാഹുല്‍, ജില്ലാ കണ്‍വീനര്‍ എം കെ ഫൈസല്‍, റീജ്യണല്‍ പ്രോഗ്രാം കണ്‍വീനര്‍ എസ് ശ്രീജിത്ത്, ആര്‍.പി.സി പി ബി ബിനു എന്നിവര്‍ സംസാരിച്ചു.

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 300ല്‍ പരം എന്‍എസ്എസ് യൂണിറ്റുകളില്‍ നിന്നാണ് കാലിക്കറ്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി റീജ്യണല്‍തല (ഉത്തര മേഖല 1) പുരസ്‌കാര നേട്ടം കൈവരിച്ചത്. നോര്‍ത്തേണ്‍ റീജ്യണിലെ മികച്ച പ്രോഗ്രാം ഓഫീസര്‍, മികച്ച യൂണിറ്റ്, ജില്ലയിലെ മികച്ച വളണ്ടിയര്‍ പുരസ്‌കാരങ്ങളാണ് യൂണിറ്റിന് ലഭിച്ചത്. റീജ്യണിലെ മികച്ച യൂണിറ്റിനുള്ള പുരസ്‌കാരം പ്രിന്‍സിപ്പല്‍ എം അബ്ദു മാസ്റ്ററും മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള പുരസ്‌കാരം ഇ കെ ഷഹീന ടീച്ചറും ജില്ലയിലെ മികച്ച വളണ്ടിയര്‍ അവാര്‍ഡ് പി പി അന്‍സിറ ഫാത്തിമയും ഏറ്റുവാങ്ങി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top