കോഴിക്കോട് കാര്‍ മരത്തിലിടിച്ച് യുവാവ് മരിച്ചു

accident-120x1204
കോഴിക്കോട്: തൊണ്ടയാട് ബൈപാസില്‍ വെച്ച് കാര്‍ മരത്തിലിടിച്ച് യുവാവ് മരിച്ചു. കൊമ്മേരി സ്വദേശി ബികേഷ്(37) ആണ് മരിച്ചത്. ഇയാള്‍ ഓടിച്ചിരുന്ന കെഎല്‍ 55 എഫ് 3200 നമ്പര്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം സംഭവിച്ചത്.

പുലര്‍ച്ചെ രണ്ടുമണിയോടെ ഒല്ലൂര്‍ ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം നടന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

Share news
error: Content is protected !!
Scroll to Top