അക്രമകാരികളായ വന്യ മൃഗങ്ങളെ കൊല്ലാം; നിയമ ഭേദഗതി ബില്ലിന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

തിരുവനന്തപുരം: അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിനുള്ള നിയമ ഭേദഗതി ബില്ലിന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.

കേന്ദ്ര വന്യ ജീവി സംരക്ഷണ നിയമത്തിലാണ് ഭേഗദതി വരുത്തിയത്. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചാലെ ഭേദഗതി പ്രാബല്യത്തില്‍ വരൂ.വിഷയം തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും.

ജനവാസ മേഖലയില്‍ ഇറങ്ങുന്ന അക്രമണകാരികളായ മൃഗങ്ങളെ പെട്ടെന്നുള്ള സാഹചര്യത്തില്‍ വെടിവെച്ചു കൊല്ലാന്‍ വരെ അധികാരം നല്‍കുന്ന രീതിയിലാണ് ബില്ലില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് വന്യമൃഗത്തെ വെടിവെച്ചുകൊല്ലാന്‍ തന്നെ ഉത്തരവിടാന്‍ അധികാരമുണ്ടാകും.

നിലവിലെ നിയമമനുസരിച്ച് ഒരു വന്യ മൃഗത്തെ വെടിവച്ചുകൊല്ലാന്‍ നിരവധി നടപടിക്രമങ്ങളുണ്ട്. കാട്ടിലേക്ക് തുരത്തുന്നതിനാണ് മുന്‍ഗണന. വെടിവച്ച് കൊല്ലാന്‍ അനുമതി നല്‍കുന്നത് 6 അംഗ സംഘമാവും. ആക്രമിച്ച മൃഗത്തെയാണ് കൊലപ്പെടുത്തുന്നതെന്ന് ഉറപ്പാക്കാന്‍ ഫോട്ടോ ആവശ്യമാണ്. കടുവയാണെങ്കില്‍ നരഭോജിയാണെന്ന് വ്യക്തത വേണം. എന്നിങ്ങനെ നിരവധി കടമ്പകളുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top