
തിരുവനന്തപുരം: ലേണേഴ്സ്റ്റ് ടെസ്റ്റില്‍ മാറ്റം വരുത്തി മോട്ടോര്‍ വാഹന വകുപ്പ്. ഇനിമുതല്‍ 30 ചോദ്യങ്ങള്‍ ഉണ്ടാകും. 18 ഉത്തരങ്ങള്‍ ശരിയായാല്‍ മാത്രമേ വിജയിക്കൂ. 30 സെക്കന്റിനുള്ളില്‍ ഉത്തരം നല്‍കിയാല്‍ മതി. നേരത്തെ അത് 20 ചോദ്യങ്ങള്‍ള്‍ക്ക് 12 ഉത്തരമായിരുന്നു മിനിമം വേണ്ടത്. 15 സെക്കന്റ് കൊണ്ട് ഉത്തരം നല്‍കണം.
പരീക്ഷയക്ക് മുന്‍പ് എംവിഡി ലീഡ്‌സ് എന്ന് മൊബൈല്‍ ആപ്പില്‍ മോക് ടെസ്റ്റ് നടക്കും. മോക് ടെസ്റ്റില്‍ സൗജന്യമായി പങ്കെടുക്കാം. അതില്‍ പാസാകുന്നവര്‍ക്ക് റോഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇത് ലഭിക്കുന്നവര്‍ക്ക് നിര്‍ബന്ധിത പ്രീ ഡ്രൈവേഴസ് ക്ലാസ് ഒഴിവാക്കി
ഡ്രൈവിങ് പരിശീലിപ്പിക്കുന്നയാളുകള്‍, ലൈസന്‍സ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ നിര്‍ബന്ധമായും ഈ ടെസ്റ്റ് പാസാകണം. ഈ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക് പരിശീലകര്‍ക്കുള്ള ലൈസന്‍സ് പുതുക്കി നല്‍കില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




