Section

malabari-logo-mobile

വേതനം ജീവകാരുണ്യപ്രവര്‍ത്തനത്തിന്‌ നല്‍കി ബസ്‌ജീവനക്കാര്‍ മാതൃകയാകുന്നു

HIGHLIGHTS : വളാഞ്ചേരി: തങ്ങളുടെ ബസ്‌ സര്‍വ്വീസ്‌ ആരംഭിച്ചതിന്റെ 15ാം വാര്‍ഷികാഘോഷം നന്‍മ നിറഞ്ഞതാക്കി മാറ്റുകയാണ്‌ വളാഞ്ചേരിയിലെ

valkancheriവളാഞ്ചേരി: തങ്ങളുടെ ബസ്‌ സര്‍വ്വീസ്‌ ആരംഭിച്ചതിന്റെ 15ാം വാര്‍ഷികാഘോഷം നന്‍മ നിറഞ്ഞതാക്കി മാറ്റുകയാണ്‌ വളാഞ്ചേരിയിലെ റോയല്‍ ഗ്രൂപ്പിലെ ബസ്‌ ജീവനക്കാര്‍. ലോക ആരോഗ്യദിനമായ എപ്രില്‍ ഏഴിന്‌ അന്നത്തെ വേതനം കൈപ്പറ്റാതെ മുഴുവന്‍ കളക്ഷനും വളാഞ്ചേരി പെയിന്‍ ആന്റ്‌ പാലിയേറ്റീവ്‌ സൊസൈറ്റിക്ക്‌ നല്‍കാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌.

15 വര്‍ഷം മുമ്പ്‌ ഒരു ബസ്സുമായി സര്‍വ്വീസ്‌ തുടങ്ങിയ റോയല്‍ ഗ്രൂപ്പ്‌ ഇന്ന്‌ വളാഞ്ചേരിയില്‍ നിന്നും കോട്ടക്കലില്‍ നിന്നും മലപ്പുറം ജില്ലയുടെ വിവിധയിടങ്ങളിലേക്ക്‌ സര്‍വ്വീസ്‌ നടത്തുന്ന വലിയൊരു ബസ്‌ സര്‍വ്വീസായി മാറിക്കഴിഞ്ഞു.

sameeksha-malabarinews

സാമ്പത്തികലാഭം എന്നതിലുപരി ഒരു തൊഴിലും ജനസേവനവും എന്ന നിലയില്‍ ഈ സര്‍വ്വീസിനെ കുറിച്ച്‌ ചിന്തിക്കാന്‍ ബസ്സുടമകളും തൊഴിലാളികളും തയ്യാറായി എന്നത്‌ ശ്ലാഘനീയമാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!