Section

malabari-logo-mobile

മിനിമം നിരക്ക് 8 രൂപ: ബസ് ചാര്‍ജ് വര്‍ധന പ്രാബല്യത്തില്‍

HIGHLIGHTS : തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. പുതിയ നിരക്ക് പ്രകാരം ഓര്‍ഡിനറി ബസുകളില്‍ ഇന്ന് മുതല്‍ മിനിമം ചാര്‍ജ് ഏഴ് രൂപ...

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. പുതിയ നിരക്ക് പ്രകാരം ഓര്‍ഡിനറി ബസുകളില്‍ ഇന്ന് മുതല്‍ മിനിമം ചാര്‍ജ് ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപയാക്കി. കിലോമീറ്റര്‍ നിരക്കിലും വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്കിലും ആനുപാതികമായി വര്‍ധനവ് ഉണ്ടായിരിക്കും.

ഇന്ന് മുതല്‍ ഓര്‍ഡിനറി , സ്വകാര്യ ബസുകളിലെ മിനിമം നിരക്ക് 7 രൂപയില്‍ നിന്ന് 8 രൂപയാക്കും. ഫാസ്റ്റ് പാസഞ്ചറിലെ മിനിമം നിരക്ക് 10 രൂപയില്‍ നിന്ന് 11 രൂപയാക്കും. സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ് എന്നിവയുടെ മിനിമം നിരക്ക് രണ്ട് രൂപയാണ് വര്‍ധിപ്പിച്ചത്. ഇന്റം ലോ ഫ്ളോര്‍ നോണ്‍ എ സിയിലെ മിനിമം ചാര്‍ജ് നിരക്ക് 8 രൂപയില്‍ നിന്ന് 10 രൂപയാക്കി. എ സി ലോ ഫോളോര്‍ ബസിന്റെ മിനിമം നിരക്ക് 15 രൂപയില്‍ നിന്ന് 20 രൂപയാക്കി വര്‍ധിപ്പിച്ചു. സെസ് കൂടി ചേര്‍ത്ത് 21 രൂപ. മള്‍ട്ടി ആക്‌സില്‍ സ്‌കാനിയ, വോള്‍വോ ബസുകളില്‍ മിനിമം 80 രൂപയാക്കി. കിലോമീറ്റര്‍ നിരക്കുകളിലും വര്‍ധന ഉണ്ടാകും. ഓര്‍ഡിനറി ബസില്‍ ഏഴ് പൈസയാണ് കിലോമീറ്റര്‍ നിരക്കിലെ വര്‍ധനവ്. ജന്റം ബസുകളില്‍ ഇത് 10 പൈസയുടെ വര്‍ധനവാകും.

sameeksha-malabarinews

ഡീസലിന്റെയും സ്‌പെയര്‍ പാര്‍ട്‌സുകളുടെയും കാലോചിതമായ വര്‍ധന കണക്കിലെടുത്താണ് മാര്‍ച്ച് ഒന്നു മുതല്‍ ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!