HIGHLIGHTS : Accident in Alathiyoor: Bus carrying Ayyappa devotees collides with Bolero Goods and bike
തിരൂര്‍: അയ്യപ്പഭക്തന്മാര്‍ സഞ്ചരിച്ച ബസ്സും,ബൊലേറോ ഗുഡ്‌സ് വാഹനവും,ബൈക്കും കൂട്ടിയിടിച്ച് അപകടം. ആലത്തിയൂര്‍ പഞ്ഞംപടിയിലാണ് അപകടം നടന്നത്.ബൊലേറോ വാഹനം ബുള്ളറ്റിനെ മറികടക്കാന്‍ ശ്രമിക്കവെ കോഴിക്കോട് നിന്നും വരികയായിരുന്ന അയ്യപ്പഭക്ത സഞ്ചരിച്ച ബസ്സില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
ബസ് ഡ്രൈവര്‍ക്കും ,ബോലോറോ വാഹനത്തിലെ ഡ്രൈവര്‍ക്കും ,ബൈക്ക് യാത്രികനും നിസ്സാര പരിക്കേറ്റു.
അപകടം നടന്ന ഉടന്‍ നാട്ടുകാരുടെയും,ഫയര്‍ഫോഴ്‌സിന്റെയും,പോലീസിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ, ആലത്തൂരിലെ ഇമ്പിച്ചി ബാവ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ആഴ്ച ഇതേ സ്ഥലത്ത്‌സ്വകാര്യ ബസ്സും കണ്ടൈനര്‍ ലോറിയും അപകടത്തില്‍പെട്ട് 30ലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. അതേ സ്ഥലത്ത് തന്നെയാണ് ഇന്ന് വീണ്ടും അപകടമുണ്ടായിരിക്കുന്നത്. സ്ഥിരം അപകടകേന്ദ്രമായ ഈ പ്രദേശത്ത് അടിയന്തരമായി സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.