പാലക്കാട്: പാലക്കാട് കണ്ണന്നൂരിന് സമീപം സ്വകാര്യ ബസ് മറിഞ്ഞു. അപകടത്തില്‍ ബസില്‍ ഉണ്ടായിരുന്ന കുട്ടികള്‍ ഉള്‍പ്പെടെ 16 യാത്രക്കാര്‍ക്ക് പരിക്കേറ്റു.
പാലക്കാട്-തൃശ്ശൂര്‍ ദേശീയ പാതയിലാണ് അപകടം സംഭവിച്ചത്. പാലക്കാട് നിന്നും തിരുവല്വാമല പോവുന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേ്റ്റ ആരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസ് ഓട്ടോയിലിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ ഇടിക്കുകയും മറിയുകയുമായിരുന്നുവെന്നാണ് വിവരം. നാട്ടുകാരുടെയും പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി.



