ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്; വോളിബോള്‍ മത്സരം 15ന്

HIGHLIGHTS : Beypore Water Fest; Volleyball match on the 15th

careertech

ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് നാലാം സീസണിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള വോളിബോള്‍ മത്സരം ഡിസംബര്‍ 15ന് കോഴിക്കോട് ബീച്ചില്‍ നടക്കും. വൈകിട്ട് നാലു മണിക്ക് ആരംഭിക്കുന്ന മത്സരം അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. നാലു വീതം പുരുഷ, വനിതാ ടീമുകളാണ് മത്സരത്തില്‍ ഏറ്റുമുട്ടുക.
ഐപിഎം അക്കാദമി വടകര, എസ്എന്‍ജിസി ചേളന്നൂര്‍, വോളി അക്കാദമി കക്കട്ടില്‍, വോളി ഫ്രന്റ്സ് പയമ്പ്ര എന്നീ വനിതാ ടീമുകളും പാറ്റേണ്‍ കാരന്തൂര്‍, വോളി ഫ്രന്റ്സ് പയമ്പ്ര, സായ് കാലിക്കറ്റ്, എസ്എന്‍ജിസി ചേളന്നൂര്‍ എന്നീ പുരുഷ ടീമുകളുമാണ് പങ്കെടുക്കുന്നത്.

വെള്ളിയാഴ്ച ബീച്ചില്‍ നടന്ന കബഡി മത്സരത്തില്‍ പുരുഷവിഭാഗത്തില്‍ സാന്‍ഡ്ഗ്രൗണ്ട് നടുവട്ടം ജേതാക്കളായി. നീലേശ്വരം എച്ച്എസ്എസ്സാണ് റണ്ണേഴ്സ്അപ്. വനിതാ വിഭാഗത്തില്‍ നീലേശ്വരം എച്ച്എസ്എസ് ജേതാക്കളും ഗജമുഖ കണ്ണഞ്ചേരി റണ്ണേഴ്സ് അപ്പുമായി. വിജയികളായ ടീമുകള്‍ക്കുള്ള കാഷ് പ്രൈസും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ രാജഗോപാല്‍, സെക്രട്ടറി പ്രപു പ്രേംനാഥ് എന്നിവര്‍ വിതരണം ചെയ്തു.

sameeksha-malabarinews

ഡിസംബര്‍ 18ന് കോഴിക്കോട് ബീച്ചില്‍ റഗ്ബി മത്സരവും ഡിസംബര്‍ 20ന് ബേപ്പൂര്‍ ബീച്ചില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റും നടക്കും. ഫുട്ബോള്‍ മത്സരത്തില്‍ എട്ടു ടീമുകള്‍ അണിനിരക്കും. ഡിസംബര്‍ 27, 28, 29 തീതികളിലാണ് ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് നാലാം സീസണ്‍ അരങ്ങേറുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!