HIGHLIGHTS : Paneer Kadai
ആവശ്യമായ ചേരുവകള്‍ :-
പനീര്‍ 250 ഗ്രാം
ഉള്ളി ചെറുതായി അരിഞ്ഞത് – 1
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂണ്‍
തക്കാളി ചെറുതായി അരിഞ്ഞത് – 5
കാപ്സിക്കം ചെറുതായി അരിഞ്ഞത് – 1
പച്ചമുളക് – 2
കാശ്മീരി മുളക് 5
മല്ലി – 1 1/2 ടേബിള്‍സ്പൂണ്‍
എണ്ണ – 3 ടേബിള്‍സ്പൂണ്‍
വെള്ളം – ആവശ്യാനുസരണം
ഗരം മസാല – 1/2 ടീസ്പൂണ്‍
കസൂരി മേത്തി ചതച്ചത് – 1 ടീസ്പൂണ്‍
മല്ലിയില അരിഞ്ഞത്
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന രീതി :-
ഒരു കടായിയില്‍ എണ്ണ ചൂടാക്കുക. ചെറുതായി അരിഞ്ഞ ഉള്ളി ചേര്‍ത്ത് വഴറ്റുക. ശേഷം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. വഴറ്റുക. ഇനി ചെറുതായി അരിഞ്ഞ തക്കാളി ചേര്‍ത്ത് വഴറ്റുക. മല്ലിയും ചുവന്ന മുളകും പൊടിച്ചത് ചേര്‍ക്കുക.
മുഴുവന്‍ മിശ്രിതവും പേസ്റ്റ് പോലെ ആകുന്നതുവരെ തക്കാളി വഴറ്റുക,
ഇനി കാപ്‌സിക്കം ചേര്‍ക്കുക. വഴറ്റുക. ശേഷം പച്ചമുളകും വെള്ളവും ചേര്‍ക്കുക.
നന്നായി ഇളക്കി കാപ്സിക്കം പകുതി വേവാകുന്നത് വരെ വഴറ്റുക.
ഉപ്പും ഗരം മസാല പൊടിയും ചേര്‍ക്കുക. ഇവ നന്നായി മിക്‌സ് ചെയ്യുക.
അടുത്തതായി പനീര്‍ ക്യൂബുകള്‍ ചേര്‍ത്ത് വഴറ്റിയ മസാല ബേസുമായി യോജിപ്പിക്കാന്‍ പതുക്കെ ഇളക്കുക.
അവസാനം കസൂരി മേത്തി, മല്ലിയില എന്നിവ ചേര്‍ക്കുക. വീണ്ടും ഇളക്കുക.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു