HIGHLIGHTS : Bus and lorry collide in Tamil Nadu's Ranipet; four dead, over 30 injured
ചെന്നൈ: തമിഴ്‌നാട് റാണിപ്പെട്ടിലുണ്ടായ വാഹനാപകടത്തില്‍ 4 പേര്‍ മരിച്ചു. കര്‍ണാടക ആര്‍ടിസി ബസും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
മഞ്ജുനാഥന്‍, കൃഷ്ണപ്പ, ശങ്കരന്‍, സോമശേഖരന്‍ എന്നിവരാണ് മരിച്ചതെന്ന് റാണിപേട്ട് പോലീസ് പറഞ്ഞു. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും അവര്‍ പ്രാദേശിക ആശുപത്രികളില്‍ ചികിത്സയിലാണെന്നും റാണിപേട്ട് പോലീസ് പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങള്‍ റാണിപേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബങ്ങള്‍ക്ക് വിട്ടുനില്‍കും.
പച്ചക്കറിയുമായി ചെന്നൈയിലേക്ക് വരികയായിരുന്ന ലോറിയാണ് ബസ്സുമായി കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു.