താമരശ്ശേരിയില്‍ ബസ്സും കാറും കൂട്ടിയിടിച്ചു;3 പേര്‍ക്ക് പരിക്ക്

കോഴിക്കോട്:താമരശ്ശേരിയില്‍ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

താമരശ്ശേരി ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സും താരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട കാര്‍ ബസ്സില്‍ വന്നിടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. കാറില്‍ സഞ്ചരിച്ച ബാംഗ്ലൂര്‍ സ്വദേശികള്‍ക്കാണ് പരിക്കേറ്റതെന്നാണ് വിവരം. മറ്റുവിവരങ്ങള്‍ അറിവായിട്ടില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top