തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് നടി ഭാവന. ചടങ്ങില്‍ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയനും ഭാവനയ്ക്കും ഒപ്പമുള്ള ചിത്രം മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ചു. ”ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മലയാളത്തിന്റെ അഭിമാനതാരം ഭാവനയ്ക്കും ഒപ്പം’ എന്ന കുറിപ്പും ചിത്രത്തിനൊപ്പം മന്ത്രി വി ശിവന്‍കുട്ടി കുറിച്ചു.
സാമൂഹിക-സാംസ്‌കാരി പ്രവര്‍ത്തകര്‍, മതനേതാക്കള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെട്ടവര്‍ വിരുന്നില്‍ പങ്കെടുത്തിരുന്നു. നേരത്തെ 26 ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങിലും ഭാവന പങ്കെടുത്തിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



