ബെംഗളൂരു:കണ്ടെയ്‌നര്‍ ട്രക്കിന് തീപിടിച്ച് 40 ഇരുചക്രവാഹനങ്ങള്‍ കത്തിനശിച്ചു.ഷോറൂമിലേക്ക് ലോഡുമായി പോകുന്നനതിനിടെ ബെല്ലാരിയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ബെല്ലാരി ബൈപാസ് റോഡിന് സമീപം തിങ്കളാഴ്ച പുലര്‍ച്ചെയാണ് തീപിടുത്തം ഉണ്ടായത്.
യെമഹ ബൈക്കുകളുമായി ചെന്നൈയില്‍ നിന്ന് എത്തിയ ട്രക്കിലാണ് തീപ്പിടുത്തമുണ്ടായത്. നിര്‍ത്തിയിട്ട ട്രക്കിന് ഉള്ളില്‍ നിന്ന് തീ ഉയരുകയായിരുന്നു. ട്രക്കിലെ ബാറ്ററിയില്‍ നിന്ന് തീ പടര്‍ന്നതാകാം അപകടത്തിന് കാരണമായതെന്നാണ് നിഗമനം.
വാഹനത്തിലുണ്ടായിരുന്ന യമഹ FZ ബൈക്കുകളാണ് കത്തിനശിച്ചത്. ഏകദേശം 60 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് വിവരം. സംഭവത്തില്‍ ഗാന്ധിനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




