തിരൂര്‍ : ക്രിസ്തുമസ് – പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സും തിരൂര്‍ എക്‌സൈസ് റേഞ്ചും സംയുക്തമായി നടത്തിയ ലേബര്‍ ക്യാമ്പ് പരിശോധനയില്‍ തിരൂരില്‍ അരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി . തിരൂര്‍ കോട്ട് ഇല്ലത്തുമാട് വെച്ചാണ് പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി പിന്റോ മോമിനെ(35)അസി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി . കെ സൂരജിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പരിശോധനയില്‍ 3 കിലോ പുകയിലയും പിടികൂടിയിട്ടുണ്ട്.
ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ മയക്കുമരുന്നിന്റെയും, പുകയില ഉത്പന്നങ്ങളുടെയും അനധികൃതവില്‍പ്പന വര്‍ദ്ധിക്കുന്നുവെന്ന എക്‌സൈസ് ഇന്റലിജെന്‍സിന്റെ രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്.
റെയിഡില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ പ്രഗേഷ് , എം പി മുഹമ്മദാലി, പ്രിവന്റീവ് ഓഫീസര്‍ എം കെ ഷിജിത്ത് എന്നിവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




