കൊളപ്പുറത്ത് ബസ്സ് അപകടം;5 പേര്‍ക്ക് പരിക്ക്

മലപ്പുറം :ദേശീയപത66 കൊളപ്പുറം സര്‍വീസ് റോട്ടില്‍ ഇരുമ്പ് ചോലക്കും കൊളപ്പുറത്തിനും ഇടയില്‍ ബ്രേക്ക് നഷ്ടപ്പെട്ടു നിയന്ത്രണം വിട്ട ബസ്സ് ലോറിക്ക് പിറകില്‍ ഇടിച്ച് ഫുട്ട് പാത്തിലേക്ക് ഇടിച്ച് കയറി അപകടം. അപകടത്തില്‍ ബസ്സ് യാത്രക്കാരായ 5പേര്‍ക്ക് പരിക്ക്. കോഴിക്കോട് ഭാഗത്ത് നിന്നും വരുകയായിരുന്ന കമാണ്ടര്‍ എന്ന ബസ്സ് ആണ് അപകടത്തില്‍ പെട്ടത്.

അനിത (52) ആന്ധ്രാ സ്വദേശി സല്‍മ , ഇവരുടെ മകന്‍ ഷാമില്‍ 6വയസ്സ് , സഫിയ, , മുഹമ്മദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top