ഹിമാചല്‍ പ്രദേശിലെ കുളുവില്‍ ബസ് അപകടം; വിദ്യാര്‍ത്ഥികളടക്കം 16 മരണം

ഷിംല: ഹിമാചല്‍ പ്രദേശിലെ കുളുവില്‍ ബസ് അപകടം. സ്‌കൂള്‍ കുട്ടികളുള്‍പ്പെടെ 16 പേര്‍ മരിച്ചു. അപകടത്തില്‍ വാഹനം പൂര്‍ണ്ണമായും തകര്‍ന്നു. ഇന്ന് രാവിലെ എട്ടരയ്ക്കാണ് അപകടം നടന്നത്. ബസ് ജംഗ്ല ഗ്രാമത്തിന് സമീപമുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു.

പരിക്കേറ്റ ഇരുപതോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടക്കുന്ന സമയത്ത് 40 ഓളം വിദ്യാര്‍ത്ഥികള്‍ ബസിലുണ്ടായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു.

കുളുവിലെ ബസ് അപകടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ സഹായധനം അനുവദിച്ചു. പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും നല്‍കും

Share news
error: Content is protected !!
Scroll to Top