ഇടുക്കി എലപ്പാറയില്‍ മണ്ണിടിച്ചില്‍; ഒരു സ്ത്രീ മരിച്ചു

ഇടുക്കി: ഏലപ്പാറക്കടുത്ത് കോഴിക്കാനം എസ്റ്റേറ്റില്‍ ലയത്തിന് പുറകില്‍ മണ്ണിടിഞ്ഞു വീണ് തൊഴിലാളി സ്ത്രീ മരിച്ചു. കോഴിക്കാനം രണ്ടാം ഡിവിഷന്‍ രാജുവിന്റെ ഭാര്യ പുഷ്പയാണ് മരിച്ചത്. പുലര്‍ച്ചെ നാലുമണിക്കാണ് സംഭവം. പ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ട്. ലയത്തിന് പുറത്തെ അടുക്കളയില്‍ ആഹാരം പാചകം ചെയ്യുന്നതിനിടെയാണ് മണ്ണിടിഞ്ഞ് വീണത്.

അപകടം നടക്കുമ്പോള്‍ പുഷ്പയുടെ മൂന്നു മക്കളും ഭര്‍ത്താവും തൊട്ടടുത്ത മുറിയില്‍ ഉറങ്ങുന്നുണ്ടായിരുന്നു.

ശബ്ദം കേട്ട് വീട്ടുകാരും സമീപത്തെ ലയങ്ങളില്‍ ഉള്ളവരും ഓടിയെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പീരുമേട്ടില്‍ നിന്നും ഫയര്‍ ഫോഴ്‌സുമെത്തി. പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മണ്ണുമാറ്റി മൃതദേഹം പുറത്തെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Share news
error: Content is protected !!
Scroll to Top