കൊച്ചിയില്‍ സ്‌കൂള്‍ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണു

കൊച്ചി: മരടില്‍ സ്‌കൂള്‍ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണു. വൈദ്യുതി ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. എട്ട് കുട്ടികള്‍ ആണ് ബസില്‍ ഉണ്ടായിരുന്നത്.

ഇന്നു രാവിലെ 7.40നാണ് സംഭവം. വൈദ്യുതി ഇല്ലാത്തതിനാല്‍ അപകടമൊന്നും സംഭവിക്കാതെ കുട്ടികള്‍ രക്ഷപ്പെട്ടു.

താഴ്ന്നു കിടന്ന വൈദ്യുതി ലൈന്‍ ബസില്‍ കുരുങ്ങിയതാണ് പോസ്റ്റ് ഒടിഞ്ഞു വാഹനത്തിന് മുകളിലേക്ക് വീഴാന്‍ കാരണം.

 

Share news
error: Content is protected !!
Scroll to Top