വള്ളിക്കുന്ന്: വള്ളിക്കുന്നില്‍ ശക്തമായ മഴയില്‍ വീടിന് മുകളിലേക്ക് മരം വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു.
അരിയല്ലൂര്‍ എംവിഎച്ച്എസ്എസ് സ്‌കൂളിന് സമീപം താമസിക്കുന്ന രാജന്‍ മൂച്ചിക്കലിന്റെ വീടിന് മുകളിലേക്കാണ് മരം വീണത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ മഴയിലാണ് അപകടം സംഭവിച്ചത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




