വനമഹോത്സവത്തിന്റെ ഭാഗമായി സൈക്കിള്‍ റാലി നടത്തി

മലപ്പുറം :സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വനമഹോത്സവത്തിന്റെ ഭാഗമായി പരിസ്ഥിതി ബോധവല്‍ക്കരണ സൈക്കിള്‍ റാലി നടത്തി. പരിസ്ഥിതി സംരക്ഷണത്തിന്റെയും വനവല്‍ക്കരണത്തിന്റെയും പ്രാധാന്യം അറിയിക്കുന്നതിനായാണ് റാലി സംഘടിപ്പിച്ചത്.

മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് വി. സജികുമാര്‍ സൈക്കിള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള സൈക്കിള്‍ റൈഡേഴ്‌സ് റാലിയില്‍ പങ്കെടുത്തു. മലപ്പുറം മഅദിന്‍ അക്കാദമി പരിസരത്തു നിന്നും ആരംഭിച്ച് മലപ്പുറം കുന്നുമ്മല്‍ വഴി സിവില്‍ സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ റാലി അവസാനിച്ചു. തുടര്‍ന്ന് സിവില്‍ സ്‌റ്റേഷന്‍ കോമ്പൗണ്ടിനകത്ത് തൈ നടലും പരിസ്ഥിതി ബോധവല്‍ക്കരണ പ്രതിജ്ഞയും നടത്തി. പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി.

റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ മുഹമ്മദ് നിഷാല്‍ പുളിക്കല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റെയിഞ്ച് ഓഫീസര്‍ എ.കെ രാജീവന്‍ , സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഉദ്യോഗസ്ഥന്‍ കെ. കൃഷ്ണകുമാര്‍, എന്‍.പി. ദിവാകരനുണ്ണി, കെ. രാജേഷ്, വി.വിജയന്‍,കെ പി അബ്ദുല്‍ വഹാബ്, എ.കെ ജയന്‍ എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top