HIGHLIGHTS : Beypur towards Basheer through drawing and film
വരയിലൂടെയും സിനിമകളിലൂടെയും ബഷീറിനെയോര്‍ത്ത് ബേപ്പൂര്‍ ഹൈസ്‌കൂളില്‍ നടക്കുന്ന ബഷീര്‍ ഫെസ്റ്റിന്റെ രണ്ടാം ദിനം. രാവിലെ മുതല്‍ വിപുലമായ പരിപാടികള്‍ നടന്നു. കുട്ടികള്‍ക്കായി സംഘടിപ്പിച്ച ബഷീര്‍ ചിത്രരചനാ മത്സരം പ്രശസ്ത മാന്ത്രികന്‍ പ്രദീപ് ഹൂഡിനോ ഉദ്ഘാടനം ചെയ്തു. വെള്ളക്കടലാസില്‍ ഛായങ്ങളുപയോഗിച്ചു കുട്ടികള്‍ ബഷീറിന്റെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി.
തുടര്‍ന്നു നടന്ന ബഷീര്‍ ചലച്ചിത്രോത്സവം കെ.ജെ.തോമസ് ഉദ്ഘാടനം ചെയ്തു. മതിലുകള്‍, ബാല്യകാലസഖി എന്നീ ബഷീര്‍ ചിത്രങ്ങള്‍ വേദിയില്‍ പ്രദര്‍ശിപ്പിച്ചു. ഉര്‍വ്വര തിയറ്റെഴ്‌സിന്റെ നാടകസംഘം പൊക്കന്‍ എന്ന നാടകം അവതരിപ്പിച്ചു. തുടര്‍ന്ന് ബേപ്പൂരിലെ ഗായകരുടെ നേതൃത്വത്തില്‍ ഗാനസന്ധ്യയും അരങ്ങേറി.

ബഷീര്‍ ഫെസ്റ്റില്‍ ഇന്ന് (ജൂലൈ നാല്) വൈലാലിലെ ബഷീര്‍ വസതിയില്‍ രാവിലെ 10 മണിക്ക് യുവസാഹിത്യ ക്യാമ്പ് നടക്കും. പ്രമുഖ എഴുത്തുകാര്‍ ക്യാമ്പില്‍ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത്- ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചടങ്ങില്‍ അധ്യക്ഷനാകും. തുടര്‍ന്ന് അവാര്‍ഡ് എന്ന നാടകവും റാസാ ബീഗം അവതരിപ്പിക്കുന്ന ഗസല്‍രാവും അരങ്ങേറും.